Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേട്ടങ്ങളുടെ പട്ടികയുമായി എം.സുശീൽ വിരമിക്കുന്നു
text_fieldsbookmark_border
കോട്ടയം: നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും മീനച്ചിൽ പഞ്ചായത്തിനെ ജില്ലയുടെ മുൻനിരയിലെത്തിച്ചശേഷം സെക്രട്ടറി എം.സുശീൽ വിരമിക്കുന്നു. 1997ൽ മലപ്പുറത്ത് എൽ.ഡി ക്ലർക്കായി സർവിസിൽ പ്രവേശിച്ച സുശീൽ ചൊവ്വാഴ്ച വിരമിക്കും. ജനസൗഹൃദ സദ്ഭരണ അഴിമതിരഹിത പഞ്ചായത്തുകളാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് സർക്കാർ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചു.
2019ലാണ് മീനച്ചിൽ പഞ്ചായത്തിൽ സെക്രട്ടറിയായി നിയമിതനായത്. എൻ.ജി.ഒ യൂനിയൻ ഏരിയ പ്രസിഡന്റ്, യൂനിയൻ ജില്ല കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗവ. എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ജില്ല പ്രസിഡന്റുമായിരുന്നു. പാലാ ഏഴാച്ചേരി സ്വദേശിയാണ്. ഭാര്യ: അനിത ബി. നായർ (അധ്യാപിക).
Next Story

