Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂനമര്‍ദം:...

ന്യൂനമര്‍ദം: കോട്ടയത്ത്​ അതിജാഗ്രത നിര്‍ദേശം

text_fields
bookmark_border
ന്യൂനമര്‍ദം: കോട്ടയത്ത്​ അതിജാഗ്രത നിര്‍ദേശം
cancel

കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് ജില്ലയില്‍ അതിജാഗ്രത നിര്‍ദേശം. കലക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ) അടിയന്തര യോഗം ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡി.ഡി.എം.എ നിര്‍ദേശിച്ചു.

ജിയ​ളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അനൗണ്‍സ്‌മെൻറ്​ മുഖേന വിവരം നല്‍കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. മുമ്പ്​ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ മേഖലകളിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. പുറമ്പോക്കുകള്‍, മലഞ്ചരിവുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെയും മുന്‍കൂട്ടി ക്യാമ്പുകളിലേക്ക് മാറ്റണം. ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കണം. മുമ്പ്​ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപന ​െതരഞ്ഞെടുപ്പി​െൻറ പോളിങ്​ കേന്ദ്രങ്ങളാണെങ്കില്‍ പകരം സ്ഥലം കണ്ടെത്തണം. ക്യാമ്പുകള്‍ സജ്ജീകരിക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കണം. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ജില്ലയുടെ വിവിധ മേഖലകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ചുനീക്കുന്നതിന് അഗ്‌നിസുരക്ഷാ സേനയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം.

വൈദ്യുതി ലൈനുകള്‍ക്കു മുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള ശിഖരങ്ങള്‍ വെട്ടി മാറ്റിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഉറപ്പാക്കണം. കെ.എസ്.ഇ.ബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ഏകോപനത്തി​െൻറയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതല റവന്യൂ വകുപ്പിനാണ്.

ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല പൊലീസ് മേധാവി ജി. ജയ്​ദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മരങ്ങൾ മുറിക്കണം

ഈരാറ്റുപേട്ട: സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തിയത് ഭൂവുടമ അടിയന്തരമായി ഇന്നുതന്നെ മുറിച്ചുമാറ്റേണ്ടതാ​ണെന്ന്​ നഗരസഭ. അല്ലാത്തപക്ഷം ദുരന്ത നിവാരണനിയമം 2005 സെക്​ഷന്‍ 30(2) (വി) പ്രകാരം മരംവീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്​ടപരിഹാരം നല്‍കാന്‍ ഭുവുടമ ബാധ്യസ്ഥനാണ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോൺ നമ്പര്‍: 04822 272063.

48 തദ്ദേശ സ്ഥാപന മേഖലകളെ ബാധിക്കാന്‍ സാധ്യത

കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മൂലം ജില്ലയിലെ 48 തദ്ദേശ സ്ഥാപന മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍ സെൻറര്‍ തയാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശ്ശേരി, പാലാ മുനിസിപ്പാലിറ്റികളും 45 പഞ്ചായത്തുകളുമാണുള്ളത്.

ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ:

അകലകുന്നം, അയർകുന്നം, ഭരണങ്ങാനം, എരുമേലി, കങ്ങഴ, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കിടങ്ങൂർ, കൂരോപ്പട, കൊഴുവനാൽ, കുറിച്ചി, മാടപ്പള്ളി, മീനച്ചിൽ, മീനടം, മുണ്ടക്കയം, നെടുംകുന്നം, പള്ളിക്കത്തോട്​, പാമ്പാടി, പായിപ്പാട്​, തലനാട്​, തലപ്പലം, തീക്കോയി, തിരുവാർപ്പ്​, തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി, വാഴൂർ, വെള്ളവൂർ, വിജയപുരം, പനച്ചിക്കാട്​, മണിമല, ചിറക്കടവ്​, എലിക്കുളം, ഇൗരാറ്റുപേട്ട, കൂട്ടിക്കൽ, കോരുത്തോട്​, മണർകാട്​, മേലുകാവ്​, മുത്തോലി, പാറ​ത്തോട്​, പൂഞ്ഞാർ, പൂഞ്ഞാർ തെ​േക്കക്കര, പുതുപ്പള്ളി, തിടനാട്​, കോട്ടയം, ചങ്ങനാശ്ശേരി, പാലാ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneRainLow pressureExtreme caution
Next Story