ലോട്ടറി വിൽപനക്കാരന് കുത്തേറ്റു
text_fieldsപിടിയിലായ ജയിംസ്
ഗാന്ധിനഗർ: മെഡിക്കൽ കോളജിന് സമീപത്ത് ലോട്ടറി വിൽപന നടത്തുന്ന ആൾക്ക് കുത്തേറ്റു. ഗാന്ധിനഗർ ചെമ്മനംപടി മാലി ഭാഗത്ത് പന്നക്കാട് ജോൺ ബോസ്കോക്കാണ് (52) കുത്തേറ്റത്.
സംഭവത്തിൽ കുടമാളൂർ പുളിഞ്ചുവട് കൊപ്രായിൽ ജയിംസിനെ (49) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറിന് മെഡിക്കൽ കോളജ് ടാക്സി സ്റ്റാൻഡിന് പിൻഭാഗത്തായിരുന്നു സംഭവം. ജോൺ ലോട്ടറി വിൽപന നടത്തിക്കൊണ്ടിരിക്കേ അമിതമായി മദ്യപിച്ചെത്തിയ ജയിംസ് ഇയാൾക്ക് നേരേ കത്തി വീശി.
ഓടി മാറിയ ജോണിെൻറ പിന്നാലെ എത്തി ഇടതുതോളിൽ കുത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ അസഭ്യം പറഞ്ഞു. ഇതിനിടെ, ആശുപത്രിയിലെത്തിയ യുവാവ് ജയിംസിെൻറ കൈയിൽനിന്ന് കത്തി പിടിച്ചുവാങ്ങി.
എസ്.ഐ ജാഫർ ഖാെൻറ നേതൃത്വത്തിൽ പൊലീസ് ഇയാളെ പിടികൂടി. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോണിെൻറ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

