തലയോലപ്പറമ്പിൽ ലോറി പുഴയിലേക്ക് മറിഞ്ഞു
text_fieldsവെള്ളൂർ പാറയ്ക്കൽ ഭാഗത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി പുഴയോരത്തേക്ക് മറിഞ്ഞ നിലയിൽ
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട് ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറി ഓടിച്ചിരുന്ന മറവൻതുരുത്ത് ആലുംചുവട് സ്വദേശി സിബി (40) നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. വെള്ളൂർ പഞ്ചായത്ത് 12ാം വാർഡിലെ പാറയ്ക്കൽ ഭാഗത്ത് റോഡ് പുഴയിലേയ്ക്കിടിഞ്ഞ ഭാഗത്താണ് ലോറി മറിഞ്ഞത്. ഞായറാഴ്ച ഉച്ചക്ക് 12നായിരുന്നു അപകടം. പുഴയോരത്തേക്കാണ് ലോറി വീണത്.
വീതി കുറഞ്ഞ റോഡിന്റെ ഒരുഭാഗം പുഴയിലേക്ക് 1ഇടിഞ്ഞുതാണ നിലയിലായിരുന്നു. റോഡ് അപകടാവസ്ഥയിലായതിനാൽ ഇതുവഴി ഭാരവണ്ടികളൊന്നും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽനിന്ന് താഴേക്ക് മറിഞ്ഞ ലോറി വെള്ളത്തിലേക്ക് പതിക്കാതിരുന്നത് അപകടമൊഴിവാക്കി. ലോറി വെള്ളത്തിലേക്ക് മറിയാതിരിക്കാൻ ഫയർ ഫോഴ്സ് വടംകെട്ടിനിർത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

