Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി.ഐ.പികളെ ഇറക്കി ...

വി.ഐ.പികളെ ഇറക്കി കളംപിടിക്കാൻ മുന്നണികൾ

text_fields
bookmark_border
Lok sabha eletions 2024
cancel

കോ​ട്ട​യം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ‘വി.​ഐ.​പി​ക​ളെ’ ഇ​റ​ക്കി ക​ളം​പി​ടി​ക്കാ​ൻ മു​ന്ന​ണി​ക​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നെ​യും കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​ച്ച്​ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും നേ​ര​ത്തേ​ത​ന്നെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മ​ത്സ​രം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്​ എ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ പ്ര​മു​ഖ​രെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ സ്റ്റാ​റും വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ്​ ജോ​ർ​ജി​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച കോ​ട്ട​യ​ത്ത്​ പൊ​തു​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും.

കോ​ട്ട​യ​ത്ത്​ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്ന യു.​ഡി.​എ​ഫ്​ രാ​ഹു​ലി​ന്‍റെ വ​ര​വോ​ടെ മ​ണ്ഡ​ലം പൂ​ർ​ണ​മാ​യും ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. രാ​ഹു​ൽ എ​ത്തു​ന്ന​ത്​ മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലും ഗു​ണം ചെ​യ്യു​മെ​ന്ന്​ അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. രാ​ഹു​ലി​ന്​ പു​റ​മെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി തോ​മ​സ്​ ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം, കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി എ​ന്നി​വ​രൊ​ക്കെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളെ വീ​ണ്ടും മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്. കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക​റു​മാ​യി റോ​ഡ്​​ഷോ​യി​ലൂ​ടെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കാ​യി ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ സ​ജീ​വ​മാ​ണ്.

വെ​ള്ളി​യാ​ഴ്ച തു​ഷാ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ കോ​ട്ട​യ​ത്ത്​ എ​ത്തു​ന്നു​ണ്ട്. അ​തി​ന്​ പു​റ​മെ മ​റ്റ്​ ചി​ല കേ​ന്ദ്ര നേ​താ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തു​മെ​ന്ന്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ കേ​ര​ള കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ൾ നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ വ്യ​ക്തി​ഹ​ത്യ​യും പ​ര​സ്പ​ര ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും സ​ജീ​വ​മാ​കു​ക​യാ​ണ്. പാ​ർ​ട്ടി വി​ട​ലും രാ​ജി​യു​മെ​ല്ലാം നി​ത്യ​സം​ഭ​വ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamLok sabha eletions 2024
News Summary - Lok sabha eletions 2024
Next Story