Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനംവകുപ്പിന് ഒളിയജണ്ട;...

വനംവകുപ്പിന് ഒളിയജണ്ട; ദുരിതം ജനത്തിന്

text_fields
bookmark_border
വനംവകുപ്പിന് ഒളിയജണ്ട; ദുരിതം ജനത്തിന്
cancel
camera_alt

വ​ലി​യ​കാ​വ്​ റി​സ​ർ​വ്​ വ​നം

വനപാലകർക്ക് അവരുടെ കർത്തവ്യം ക്രിത്യമായി നിറവേറ്റിയിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ വനവിസ്തൃതി ഇപ്പോഴത്തേതി‍െൻറ ഇരട്ടിയോളമായിരുന്നേനെ. വൻകിടക്കാരാണ് അതിർത്തി പങ്കിടുന്നതെങ്കിൽ അവർ പറയുന്നിടത്ത് ജണ്ട സ്ഥാപിച്ച് സല്യൂട്ടടിച്ച് നിൽക്കുന്നവരാണ് വനപാലകരെന്ന് നാട്ടുകാർ പറയുന്നു. പത്തനംതിട്ട-കോട്ടയം ജില്ലകളിൽ സെറ്റിൽമെന്‍റ് രജിസ്റ്ററിൽ വനമെന്ന് രേഖപ്പെടുത്തിയ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് തോട്ടം ഉടമകൾ കൈയടക്കിവെച്ചിരിക്കുന്നത്. അവിടങ്ങളിലൊന്നും രേഖകൾ നോക്കിയല്ല ജണ്ടകൾ സ്ഥാപിച്ചത്.

തോട്ടം ഉടമകൾ കാട്ടിക്കൊടുത്തിടത്ത് ജണ്ട സ്ഥാപിച്ച് പോകുകയായിരുന്നു. അത്താഴ പട്ടിണിക്കാരനാണ് വനാതിർത്തിയിൽ താമസിക്കുന്നതെങ്കിൽ വനംവകുപ്പി‍െൻറ മുഖംമാറും. ഭൂമിയുടെ ഉടമസ്ഥതക്ക് കൈയിലുള്ള രേഖക്ക് കടലാസ് വിലപോലും കൽപിക്കില്ല. അതാണ് പൊന്തൻപുഴയിലും നടക്കുന്നത്. 7000 ഏക്കർ വനഭൂമി സ്വന്തമാക്കാൻ വട്ടമിട്ട് പറക്കുന്നവർക്ക് ചേക്കേറാൻ ഇടമൊരുക്കലാണ് ഇവിടെ വനംവകുപ്പ് നടത്തുന്നത്. പൊന്തൻപുഴയിലെ പട്ടിണിപ്പാവങ്ങളെ കേസുകളുടെ നൂലാമാലകളിൽ കുടുക്കി വനംവകുപ്പ് പീഡിപ്പിക്കുന്നതിന് കാരണവും മറ്റൊന്നുമല്ല. 7000 ഏക്കർ വനഭൂമി കേസിൽ നിരന്തരം തോറ്റുകൊടുക്കുന്നതും ഇതിനാൽതന്നെ.

വ​നം​മേ​ധാ​വി​ക്ക്​ വി​ല്ല​ൻ പ​രി​വേ​ഷം

ഇ​പ്പോ​ഴ​ത്തെ വ​നം​മേ​ധാ​വി ബെ​ന്നി​ച്ച​ൻ തോ​മ​സി​ന്​ വി​ല്ല​ൻ പ​രി​വേ​ഷ​മാ​ണ്​ പൊ​ന്ത​ൻ​പു​ഴ​ക്കാ​ർ ക​ൽ​പി​ക്കു​ന്ന​ത്. അ​വ​രു​ടെ ജീ​വി​ത​ദു​രി​ത​ത്തി​ന്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​ന്​ നേ​ർ​ക്കാ​ണ്. പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി ന​ൽ​കി​യ പ​രാ​തി​യും രേ​ഖ​ക​ളും പ​രി​ഗ​ണി​ച്ച്​ റ​വ​ന്യൂ-​വ​നം മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം 2019 ജ​നു​വ​രി​യി​ൽ ന​ട​ന്നി​രു​ന്നു. ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​നു​ള്ളി​ലാ​ണെ​ന്നാ​ണ്​ അ​ന്ന്​ പി.​സി.​സി.​എ​ഫ് ആ​യി​രു​ന്ന ബെ​ന്നി​ച്ച​ൻ തോ​മ​സ്​ വാ​ദി​ച്ച​ത​ത്രെ. ഒ​രു​നൂ​റ്റാ​ണ്ടും ഒ​ന്ന​ര ദ​ശ​കം മു​മ്പ്​ ഇ​റ​ങ്ങി​യ ആ​ല​പ്ര റി​സ​ർ​വി‍െൻറ വി​ജ്ഞാ​പ​ന​വും 63വ​ർ​ഷം മു​മ്പ്​ ഇ​റ​ങ്ങി​യ വ​ലി​യ​കാ​വ് റി​സ​ർ​വി‍െൻറ പു​തു​ക്കി​യ വി​ജ്ഞാ​പ​ന​വും അ​നു​സ​രി​ച്ച്​ വ​ന​പ​രി​ധി​യി​ൽ​പെ​ടാ​ത്ത ഭൂ​മി​യാ​ണ്​ 1218 ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള​തെ​ന്നാ​യി​രു​ന്നു​ സ​മ​ര​സ​മി​തി​യു​ടെ വാ​ദം. പെ​രു​മ്പെ​ട്ടി വി​ല്ലേ​ജി​ലെ പ​ഴ​യ സ​ർ​വേ ന​മ്പ​ർ 283/1 മു​ഴു​വ​ൻ വ​ന​മാ​ണെ​ന്നാ​ണ്​ വ​നം​വ​കു​പ്പ്​ വാ​ദി​ച്ച​ത്. ആ ​സ​ർ​വേ​യു​ടെ ഭൂ​രി​ഭാ​ഗം വ​ന​ത്തി​ലാ​ണെ​ന്നേ വി​ജ്ഞാ​പ​ന​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ള്ളൂ എ​ന്ന്​ സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള 1771 ഏ​ക്ക​റി​ൽ​നി​ന്ന് 1977ന് ​മു​മ്പ്​ 257 ഏ​ക്ക​ർ ഭൂ​മി ക​ർ​ഷ​ക​ർ കൈ​യേ​റി എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, 1994ൽ ​റീ​സ​ർ​വേ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വ​ന​വി​സ്തൃ​തി 127 ഏ​ക്ക​ർ കൂ​ടി​യ​താ​യി തെ​ളി​ഞ്ഞു. കൈ​യേ​റ്റം ന​ട​ന്നി​ട്ടും വ​ന​വി​സ്തൃ​തി വ​ർ​ധി​ച്ചു എ​ന്ന വാ​ദം എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്ന ചോ​ദ്യം സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തു​ന്നു.

വി​രു​ദ്ധ വാ​ദ​ങ്ങ​ളു​യ​ർ​ന്ന​തോ​ടെ പെ​രു​മ്പെ​ട്ടി​യി​ലെ ഭൂ​മി വീ​ണ്ടും ജോ​യ​ന്‍റ്​ സ​ർ​വേ ന​ട​ത്തി 1958 നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം വ​ന​പ​രി​ധി​ക്കു​ള്ളി​ലാ​ണോ പു​റ​ത്താ​ണോ എ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി.

ക​ള്ളി പു​റ​ത്താ​യി; വ​നം​വ​കു​പ്പ്​ പി​ന്തി​രി​ഞ്ഞു

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യ വ​നം സ​ർ​വേ ഓ​ഫി​സി‍െൻറ മു​ൻ​കൈ​യി​ൽ റ​വ​ന്യൂ വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങി​യ 17 അം​ഗ സം​യു​ക്ത സ​ർ​വേ സം​ഘം വ​ന​ത്തി‍െൻറ അ​തി​ർ​ത്തി ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​വേ ചെ​യ്തു. അ​ള​വു​ക​ൾ നോ​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ഒ​ത്തു​നോ​ക്കി​യി​ട്ട് ഈ ​സ​ർ​വേ​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്‌ 2019 മാ​ർ​ച്ചി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വ​ന​ത്തി‍െൻറ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ചു​ള്ള ക​ല്ലു​ക​ൾ ഭൂ​മി​യി​ൽ യ​ഥാ​സ്ഥാ​ന​ത്ത്​ നി​ല​നി​ൽ​ക്കു​ന്നു, ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​ന്​ പു​റ​ത്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി‍െൻറ ഉ​ള്ള​ട​ക്കം. അ​തോ​ടെ സ​ത്യം പു​റ​ത്തു​വ​ന്നു.

ത​ങ്ങ​ളു​ടെ വാ​ദം പൊ​ളി​ഞ്ഞു എ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ വ​നം​വ​കു​പ്പ്​ സ​ർ​വേ​യി​ൽ​നി​ന്ന്​ പൊ​ടു​ന്ന​നേ പി​ന്തി​രി​ഞ്ഞു. അ​തി​നാ​ൽ അ​ന്തി​മ സ​ർ​വേ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്നി​ല്ല. ബെ​ന്നി​ച്ച​ൻ തോ​മ​സി‍െൻറ ഇ​ട​പെ​ട​ലാ​ണ്​ സ​ർ​വേ മു​ട​ക്കി​യ​തെ​ന്നാ​ണ്​ സ​മ​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള 284 ജ​ണ്ട​ക​ളി​ൽ വ​ന​വും ക​ർ​ഷ​ക​രു​ടെ ഭൂ​മി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന 250 ജ​ണ്ട​ക​ളും സ​ർ​വേ​സം​ഘം അ​ള​ന്നു​ക​ഴി​ഞ്ഞി​രു​ന്നു. ആ​ല​പ്ര വ​ലി​യ​കാ​വ് വ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലെ, മ​നു​ഷ്യ​വാ​സം ഇ​ല്ലാ​ത്തി​ട​ത്തെ, 34 ജ​ണ്ട​ക​ൾ മാ​ത്ര​മാ​ണ്​ അ​ള​ക്കാ​ൻ അ​വ​ശേ​ഷി​ച്ച​ത്. അ​പ്പോ​ഴാ​ണ്​ സ​ർ​വേ​യി​ൽ​നി​ന്ന്​ വ​നം​വ​കു​പ്പ്​ പി​ന്തി​രി​ഞ്ഞ​ത്. അ​തി​ന്​ കാ​ര​ണ​മാ​യി വ​നം​വ​കു​പ്പ്​ പ​റ​ഞ്ഞ​ത്​ 1958ലെ ​സ്കെ​ച്ച് എ​ങ്ങും​കാ​ണാ​നി​ല്ല എ​ന്നാ​യി​രു​ന്നു. അ​തി​ല്ലാ​തെ ഭൂ​മി അ​ള​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. എ​ങ്ങും കാ​ണാ​നി​ല്ലെ​ന്ന്​ വ​നം​വ​കു​പ്പ്​ പ​റ​ഞ്ഞ ആ ​സ്കെ​ച്ച് ജ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ബെ​ന്നി​ച്ച​ൻ തോ​മ​സ്​ ഡി.​എ​ഫ്.​ഒ​യാ​യി മു​മ്പ്​ ജോ​ലി ചെ​യ്തി​രു​ന്ന കോ​ട്ട​യം ഓ​ഫി​സി​ൽ​നി​ന്നാ​യി​രു​ന്നു അ​ത്. പ​ക്ഷേ, അ​തു​പ​യോ​ഗി​ച്ച് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​ൻ വ​നം​വ​കു​പ്പ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

20ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച സ​ർ​വേ മൂ​ന്നു​വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. 2021ജ​നു​വ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി സ​ർ​വേ പു​ന​രാ​രം​ഭി​ക്കാ​ൻ വീ​ണ്ടും യോ​ഗ​തീ​രു​മാ​നം ഉ​ണ്ടാ​യി. എ​ന്നി​ട്ടും ഒ​ന്നും ന​ട​ന്നി​ല്ല.

തു​ട​രും.....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest department
News Summary - Locals sharply criticize the forest department
Next Story