പുലിയെ കണ്ടതായി നാട്ടുകാർ
text_fieldsകൂട്ടിക്കൽ: പഞ്ചായത്തിലെ ആറാം വാർഡ് വല്യേന്ത മേലെത്തടം ഭാഗത്ത് പുലിയയെയും കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാർ. വല്യേന്ത സ്വദേശികളായ സ്ത്രീകൾ കാപ്പിക്കുരു വിളവെടുക്കുന്നതിന് മേലെത്തടം ഭാഗത്തെത്തിയപ്പോഴാണ് മൂന്ന് കുഞ്ഞുങ്ങളും തള്ളപ്പുലിയും നിൽക്കുന്നത് കണ്ടതായി പറയുന്നത്.
ശബ്ദമുണ്ടാക്കാതെ നിന്നശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉടൻ കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

