Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅധികൃതർ കൈയൊഴിഞ്ഞ റോഡ്...

അധികൃതർ കൈയൊഴിഞ്ഞ റോഡ് നാട്ടുകാർ നന്നാക്കി

text_fields
bookmark_border
അധികൃതർ കൈയൊഴിഞ്ഞ റോഡ് നാട്ടുകാർ നന്നാക്കി
cancel
camera_alt

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റ് ചെ​യ്ത ത​റേ​പ്പ​ടി-​വേ​ട്ട​മ​ല റോ​ഡ്‌

ക​റു​ക​ച്ചാ​ൽ: അ​ധി​കൃ​ത​ർ കൈ​യ്യൊ​ഴി​ഞ്ഞ റോ​ഡ് നാ​ട്ടു​കാ​ർ ത​ന്നെ ന​ന്നാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ 12-13 വാ​ർ​ഡു​ക​ളി​ലൂ​ടെ പോ​കു​ന്ന ത​റേ​പ്പ​ടി-​വേ​ട്ട​മ​ല റോ​ഡി​ന്‍റെ 200 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് നാ​ട്ടു​കാ​ർ പി​രി​വി​ട്ട് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. 12-ാം വാ​ർ​ഡം​ഗം രാ​ജ​ൻ തോ​മ​സ്, 13-ാം വാ​ർ​ഡം​ഗം സു​ധ ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

എ​ല്ലാ​വ​രും ചേ​ർ​ന്ന് 18,000 രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ ക​രാ​റു​കാ​ര​ൻ ബൈ​ജു തൈ​ക്കൂ​ട്ടം കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ​യും വി​ട്ടു​ന​ൽ​കി. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ് റോ​ഡ് ന​വീ​ക​രി​ക്കാ​നാ​യി വെ​ള്ള​പ്പൊ​ക്ക ഫ​ണ്ടി​ൽ ഉ​ൾ​പെ​ടു​ത്തി നാ​ലു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വെ​ള്ള​പ്പൊ​ക്ക ഫ​ണ്ടാ​യ​തി​നാ​ൽ തു​ക മാ​റി​ക്കി​ട്ടാ​ൻ താ​മ​സി​ക്കു​മെ​ന്നാ​രോ​പി​ച്ച് ക​രാ​റെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​യി​ല്ല. 2021ൽ ​വാ​ർ​ഡ് 12ൽ ​മൂ​ന്നു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കു​റ​ച്ചു​ഭാ​ഗം ന​ന്നാ​ക്കി​യി​രു​ന്നു. 2022-ൽ 13-ാം ​വാ​ർ​ഡി​ൽ 2.70 ല​ക്ഷം രൂ​പ റീ ​ടാ​റി​ങ്ങി​നാ​യി വ​ക​യി​രു​ത്തി​യെ​ങ്കി​ലും ക​രാ​റു​കാ​രും ചില ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഫ​ണ്ട് ഇ​ല്ലാ​താ​ക്കി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadLocals repairedauthorities neglected
News Summary - Locals repaired the road that the authorities neglected
Next Story