Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രാദേശികതലത്തിലും...

പ്രാദേശികതലത്തിലും ഓട്ടോറിക്ഷ ഫെയർ മീറ്റര്‍ പരിശോധന

text_fields
bookmark_border
പ്രാദേശികതലത്തിലും ഓട്ടോറിക്ഷ ഫെയർ മീറ്റര്‍ പരിശോധന
cancel
camera_alt

ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല വെരിഫിക്കേഷന്‍ ക്യാമ്പുകളുടെ ഉദ്ഘാടനം മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു 

കോട്ടയം: സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല വേരിഫിക്കേഷന്‍ ക്യാമ്പുകളുടെ ജില്ലതല ഉദ്ഘാടനം ജലവിഭവ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പുവരുത്തി മുദ്ര ചെയ്യുന്നതിനായി ഓട്ടോറിക്ഷകള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ലീഗല്‍ മെട്രോളജി ഓഫിസുകളില്‍ ഹാജരാക്കേണ്ടിയിരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തിയിരുന്ന പരിശോധന ഇനി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ നടത്തും.

ലീഗല്‍ മെട്രോളജി ഓഫിസുകളില്‍നിന്ന് 15 കിലോമീറ്ററിലധികം അകലെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.

കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റോയ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ആന്‍ മരിയ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യാക്കോസ് തോട്ടത്തില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദീപ ഇന്ദുചൂഡന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ വേണുഗോപാല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി. വിനോദ്, എം.ആര്‍. അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ് സാം, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം. സഫിയ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshawlocalinspectionFare Meter
News Summary - Autorickshaw fare meter inspection at local level too
Next Story