Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമനം തുറക്കാതെ ജോസ്​;...

മനം തുറക്കാതെ ജോസ്​; കണ്ണുംനട്ട്​ മുന്നണികൾ

text_fields
bookmark_border
jose k mani
cancel

കോട്ടയം: ആശങ്കകൾക്ക്​ വിരാമമിട്ട്​ ഒക്​ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചെങ്കിലും, മുന്നണികളിൽ ആശയക്കുഴപ്പം സൃഷ്​ടിച്ച്​ ജോസ്​ വിഭാഗത്തി​െൻറ ഒറ്റക്കുനിൽപ്​. കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രചാരണത്തിലടക്കം പുതുമ എത്തുമെങ്കിലും ജോസ്​ വിഭാഗം നിലപാടാണ്​ ​ ജില്ലയിലെ ഇടത്​-വലത്​ മുന്നണികൾ ഉറ്റു​നോക്കുന്നത്.

നിലവിൽ ഒറ്റക്കുനിൽക്കുന്ന കേരള കോൺഗ്രസ്​-എം ജോസ്​ വിഭാഗം തദ്ദേശതെരഞ്ഞെടുപ്പിനുമുമ്പ്​ രാഷ്​ട്രീയ നിലപാട്​ സ്വീകരിക്കുമെന്നാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഈ സാഹചര്യത്തിൽ ഇവരു​െട തീരുമാനത്തിനായി കാത്തി​രിേക്കണ്ട അവസ്ഥയിലാണ്​ ഇടത്​-വലത്​ മുന്നണി നേതാക്കൾ. ഇവരുടെ നിലപാട്​ അറിയാതെ സീറ്റ്​ വിഭജനമടക്കമുള്ളതിലേക്ക്​ കടക്കാൻ കഴിയില്ല. ജോസ്​ വിഭാഗത്തെ സ്വന്തം പക്ഷത്തേക്ക്​ എത്തിക്കാൻ എൽ.ഡി.എഫ്​ ശ്രമിക്കു​േമ്പാൾ മടങ്ങിവരുമെന്നാണ്​ യു.ഡി.എഫ്​ കണക്കുകൂട്ടൽ. തീരുമാനം വൈക​ുന്നതിനനുസരിച്ച്​ സീറ്റ്​ വിഭജന ചർച്ചകളും നീളും.

പിന്നീട്​ അഴിച്ചുപണിയുണ്ടാകുന്നത്​ ഗുണകരമല്ലാത്തതിനാൽ കാത്തിരിക്കാനാണ്​ പൊതുധാരണ. രാജ്യസഭ തെരഞ്ഞെടുപ്പിൽ ജോസ്​ വിഭാഗം മുന്നണി സൂചന നൽകുമെന്നൊരു കണക്കുകൂട്ടൽ​ ജില്ലയിലെ നേതാക്കൾക്ക്​ ഉണ്ടായിരുന്നെങ്കിലും വിട്ടുനിൽക്കാൻ ഇവർ തീരുമാനിച്ചതോടെ അതും പാളി​. ക്ഷീണം സംഭവിച്ച മുൻ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്​ മലപ്പുറത്തിനൊപ്പം ആശ്വസിക്കാന്‍ വകനല്‍കിയിരുന്നത്​ കോട്ടയമായിരുന്നു.

ജോസ് കെ. മാണി വിഭാഗം ഒപ്പമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഈ മേധാവിത്വം നിലനിർത്താനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്​. എന്നാല്‍, ജോസ് കെ. മാണിയും കൂട്ടരും ഒപ്പം വരുമെന്ന പ്രതീക്ഷയിലാണ്​ സി.പി.എം. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മേഖലകളില്‍ ശക്തമായ തിരിച്ചുവരവാണ്​ എല്‍.ഡി.എഫ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒരുക്കം തുടങ്ങിയെന്ന്​ നേതാക്കൾ

തെരഞ്ഞെടുപ്പിന്​ ​അടിത്തട്ടിൽ ഒരുക്കങ്ങൾ തുടങ്ങിയെന്നാണ്​ നേതാക്കൾ വ്യക്തമാക്കുന്നത്​. സി.പി.എമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമാണെന്ന്​ സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ബൂത്ത്തലത്തില്‍ സജീവപ്രവര്‍ത്തനം നടക്കുകയാണെന്നും അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവികാരം പരമാവധി മുതലെടുക്കാനാണ്​ ശ്രമിക്കുകയെന്ന്​ ജില്ല കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. എല്ലാ പഞ്ചായത്തിലും മെംബര്‍മാരുണ്ടാകുകയും പരമാവധി പഞ്ചായത്തുകളില്‍ അധികാരം പിടിക്കുകയുമെന്ന ലക്ഷ്യത്തില്‍ ചടുല പ്രവര്‍ത്തനങ്ങളിലാണ്​ ബി.ജെ.പിയും. ഫെബ്രുവരിയിൽ മുന്നണികൾ തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

എന്നാൽ, കോവിഡിൽതട്ടി പ്രവർത്തനം തണുത്തു. ഇപ്പോൾ വീണ്ടും സജീവമായെങ്കിലും അനിശ്ചിതത്വം സ്ഥാനാർഥിസാധ്യതക്കാരെ നിരാശയിലാഴ്​ത്തുകയാണ്​. എന്തുവിശ്വസിച്ച്​ പ്രവർത്തനം ആരംഭിക്കുമെന്ന ചോദ്യമാണ്​ ഇവർ ഉയർത്തുന്നത്​. ചിഹ്നത്തിൽ തീരുമാനമാകാത്തതിൽ​ ഇരുകേരള കോൺഗ്രസുകളിലെയും പ്രവർത്തകർ അസ്വസ്ഥരുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congressjos k manilocal body elections
News Summary - Local body elections
Next Story