ഓട്ടിസം ബാധിതരുടെ പ്രത്യാശയായി മാറിയ ലിസ ഇന്റർനാഷനൽ ഓട്ടിസം സ്കൂൾ
text_fieldsലിസ ഓട്ടിസം സ്കൂൾ
കോട്ടയം: 2018ൽ സാമൂഹിക പ്രതിബദ്ധതയോടെ ലാഭേച്ഛയില്ലാതെ പ്രവർത്തനമാരംഭിച്ച ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷനൽ സ്കൂൾ ഓഫ് ഓട്ടിസം (ലിസ ഇന്റർനാഷനൽ ഓട്ടിസം സ്കൂൾ) ഇന്ന് നിരവധി ഓട്ടിസം ബാധിത കുട്ടികളുടെയും മാതാപിതാക്കളുടെയും ആശ്രയമായി മാറി.
ഓട്ടിസം ബാധിച്ച 18 കുട്ടികളെ മുഖ്യധാര ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസയുടെ സ്ഥാപകരായ ചെയർമാൻ ജലീഷ് പീറ്ററും സി.ഇ.ഒ മിനു ഏലിയാസും പറയുന്നു. കോട്ടയം കോതനല്ലൂരിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സുഹൃത്തുക്കളുടെ സൗഹൃദത്തിലാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം ഉടലെടുത്തത്. സോഷ്യൽ ഇനിഷ്യേറ്റിവായി ആരംഭിച്ച ലിസ സ്കൂളിൽ പ്രധാനമായും ഓട്ടിസം കുട്ടികൾക്കും എ. ഡി.എച്ച്.ഡി ബാധിച്ച കുട്ടികൾക്കും മാത്രമാണ് പ്രവേശനം. കരിയർ ഗൈഡൻസ് വിദഗ്ധനായ ജലീഷ് പീറ്ററാണ് ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളെന്ന ഈ ആശയത്തിന് പിന്നിൽ.
രണ്ടര മുതൽ 15 വയസ്സ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ടിവിടെ. ഓട്ടിസം ഒരു രോഗമല്ലാത്തതിനാൽ കുട്ടികൾക്ക് ഒരിക്കലും മരുന്ന് നൽകരുത്. ഭക്ഷണത്തിലും ക്രമീകരണം ആവശ്യമാണെന്ന് ജലീഷ് പീറ്റര് പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കൾക്ക് സൗജന്യ ഗൈഡൻസ് നൽകുന്നതിനുമായി ലിസ ആവിഷ്കരിച്ച പദ്ധതിയാണ് തണൽ. എല്ലാ മാസവും ആദ്യ ആഴ്ചയിലാണ് ഇവിടെ അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് www.lisaforautism.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

