Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനയിച്ച്​ ഉമ്മൻ ചാണ്ടി;...

നയിച്ച്​ ഉമ്മൻ ചാണ്ടി; ഓൺലൈനിൽ പിണറായി

text_fields
bookmark_border
നയിച്ച്​ ഉമ്മൻ ചാണ്ടി; ഓൺലൈനിൽ പിണറായി
cancel

കോട്ടയം: ജില്ലയിൽ യു.ഡി.എഫി​െൻറ പ്രചാരണയന്ത്രം ചലിപ്പിക്കാൻ സജീവമായി ഉമ്മൻ ചാണ്ടിയും രംഗത്ത്​​​. വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ലെ​​യും ജി​​ല്ല ഡി​​വി​​ഷ​​നു​​ക​​ളി​​ലെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പോ​​രാ​​യ്മ​​ക​​ൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ​ ഉ​​മ്മ​​ൻ ​​ചാ​​ണ്ടി പ്രാദേശിക നേതൃത്വങ്ങൾക്ക്​ നിർദേശം നൽകിയിരുന്നു.

ജില്ല പഞ്ചായത്ത്​ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട്​ സ്ഥാനാർഥികൾക്കും നേതാക്കൾക്കും ഫോണിലൂടെ നിരന്തരം നിർദേശങ്ങൾ നൽകുന്ന അദ്ദേഹം, വിവിധ തലങ്ങളിലെ പ്രമുഖരുമായും ആശയവിനിമയം നടത്തുന്നുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥരായിരുന്ന നേതാക്കളെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ച്​ കളത്തിലിറക്കിയിരുന്നു.

യു.​​ഡി.​​എ​​ഫിനായി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും കെ​​.പി.​​സി.​​സി പ്ര​​സി​​ഡ​ൻറ്​ മു​​ല്ല​​പ്പ​ള്ളി രാ​​മ​​ച​​ന്ദ്ര​​നും യു​​.ഡി.​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എം.​​എം. ഹ​​സ​​നും ജി​​ല്ല​​യി​​ൽ ര​​ണ്ടു​​വ​​ട്ട പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​ക്ക​​ഴി​​ഞ്ഞു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം നേ​​താ​​വ് പി.​​ജെ. ജോ​​സ​​ഫും ജി​​ല്ല​​യി​​ലെ വി​​വി​​ധ കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളി​​ലും ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ൻ ക​​ണ്‍​െ​വ​​ൻ​​ഷ​​നു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. പാ​​ലാ​​യി​​ലെ​​ത്തി​​യ പി.​​ജെ. ജോ​​സ​​ഫ് പാ​​ലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ യു​​.ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​ചാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം സ്ഥാ​​നാ​​ർ​​ഥി​​ക​​ളോ​​ടൊ​​പ്പം സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ചി​​ഹ്ന​​മാ​​യ ചെ​​ണ്ട​​യി​​ൽ താ​​ളംപി​​ടി​​ച്ച് ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നും അദ്ദേഹം നേ​​തൃ​​ത്വം ന​​ൽ​​കി. പ്രമുഖ എ​​ൽ​​.ഡി.​​എ​​ഫ് നേതാക്കൾ​ പ്ര​​ചാ​​ര​​ണ​​ത്തി​​ന്​ ജി​​ല്ല​​യി​​ലെത്താത്തതിനാൽ ജോ​​സ് കെ. ​​മാ​​ണിക്കാണ്​ തിരക്ക്​. ഇ​​ട​​തുസ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി വാ​​ർ​​ഡ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ജോ​​സ് കെ. ​​മാ​​ണി ശ്ര​​ദ്ധകേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​ത്.

കഴിഞ്ഞദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലയിൽ പ്രചാരണത്തിനുണ്ടായിരുന്നു. കോൺഗ്രസ്​-എസ് സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും നടന്നു.

എൽ.ഡി.എഫ്​ നേതാക്കളെല്ലാം ഓൺലൈനിലാണ്​ പ്രചാരണം. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ജി​​ല്ല​​യി​​ലെ ഇ​​ട​​തുസ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി കഴിഞ്ഞ ദിവസം ഓ​​ണ്‍​ലൈ​​നി​​ലെ​​ത്തി​​യി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക സ്ക്രീ​​ൻ സം​​വി​​ധാ​​നം ഇ​​തി​​നാ​​യി എ​​ൽ​​.ഡി​.​എ​​ഫ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സി​​.പി.​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ, സി​​.പി.​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ എന്നിവരും ഓൺലൈനിൽ പ്രസംഗിക്കുന്നുണ്ട്​.

എൻ.ഡി.എക്കായും ​മുൻനിര നേതാക്കൾ രംഗത്തുണ്ട്​. ബി.​​ജെ.​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻറ്​ കെ. ​​സു​​രേ​​ന്ദ്ര​​ൻ, കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ, പി.​​കെ. കൃ​​ഷ്ണ​​ദാ​​സ് എ​​ന്നി​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​ത്തി​​യി​​രു​​ന്നു.

വ്യാഴാഴ്​ച തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളിയും വിവിധ എൻ.ഡി.എ യോഗങ്ങളിൽ പ​െങ്കടുത്തു. കേ​​ന്ദ്ര​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ, അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം എന്നിവർ അടുത്ത ദിവസങ്ങളിൽ ജില്ലയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Led by Oommen Chandy; Pinarayi online
Next Story