Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല പഞ്ചായത്തിൽ...

ജില്ല പഞ്ചായത്തിൽ ലീഗിന്​​ സീറ്റില്ല; ചർച്ചയിൽ ഒത്തുതീർപ്പ്​

text_fields
bookmark_border
ജില്ല പഞ്ചായത്തിൽ ലീഗിന്​​ സീറ്റില്ല; ചർച്ചയിൽ ഒത്തുതീർപ്പ്​
cancel

കോട്ടയം: സംസ്ഥാന നേതൃത്വത്തി​െൻറ ഇടപെടലിൽ ജില്ല പഞ്ചായത്ത്​ സീറ്റ്​ വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസ്​-മുസ്​ലിംലീഗ്​ തർക്കത്തിൽ ഒത്തുതീർപ്പ്​. പുതുപ്പള്ളിയിലെ വീട്ടിൽ മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ്​ അസീസ് ബഡായിലുമായി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയിലാണ് ധാരണ. ഇത്തവണ ജില്ല പഞ്ചായത്തിൽ ലീഗിന്​ സീറ്റ്​ നൽകില്ല. പകരം അടുത്ത തെരഞ്ഞെടുപ്പിൽ എരുമേലി ഡിവിഷൻ നൽകും. ഇതിന്​ രേഖാമൂലം ഉറപ്പുംനൽകി. മറ്റ്​ തദ്ദേശ സ്ഥാപനങ്ങളിലെ ലീഗി​െൻറ അധികസീറ്റ്​ ആവശ്യവും ചർച്ചയിൽ അംഗീകരിച്ചു.

ജില്ല പഞ്ചായത്ത്​ എരുമേലി ഡിവിഷനെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച്​ ഇടഞ്ഞ ലീഗ്​ ജില്ല നേതൃത്വം അഞ്ച്​ ഡിവിഷനുകളിൽ സ്ഥാനാർഥിയെ നിർത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇതി​െനാടുവിൽ സംസ്ഥാന നേതൃത്വം ഇടപ്പെട്ടതോടെയാണ്​ മഞ്ഞുരുക്കം. വെള്ളിയാഴ്​ച കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയും നടത്തിയ ആശയവിനിമയത്തി​െൻറ തുടർച്ചയായിട്ടായിരുന്നു ശനിയാഴ്​ച രാവിലെ ചർച്ച നടത്തിയത്​. ഇതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടി ജില്ല പ്രസിഡൻറ്​ അസീസ്​ ബഡായിലുമായി ഫോണിൽ ബന്ധപ്പെടുകയും കടുത്ത നിലപാടിലേക്ക്​ നീങ്ങരുതെന്ന്​ നിർദേശിക്കുകയും ചെയ്​തു.

ചർച്ചയിൽ ജോസഫ്​ ഗ്രൂപ്പിന്​ ഒമ്പത്​ സീറ്റുകൾ വിട്ടുകൊടുത്തതിനെചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ്​ ശക്തമായിരിക്കെ, വീണ്ടും സീറ്റ്​ കുറയുന്നതിലെ പ്രശ്​നങ്ങളും സാമുദായിക സ്​ഥിതിഗതികളും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

എരുമേലി, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, തിരുവാർപ്പ്​ എന്നിവിടങ്ങളിൽ ലീഗ്​ ആവശ്യപ്പെട്ട സീറ്റുകൾ നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി. കാഞ്ഞിരപ്പള്ളി, എരുമേലി ബ്ലോക്കുകളിൽ ഒരോ സീറ്റെന്ന ലീഗി​െൻറ ആവശ്യത്തിൽ ഒന്നിൽ ഉറപ്പുനൽകി. രണ്ടാംസീറ്റിൽ അനുഭാവനിലപാട്​ സ്വീകരിക്കാൻ ജില്ല നേതൃത്വത്തിന്​ ഉമ്മൻ ചാണ്ടി നിർദേശവും നൽകി. യു.ഡി.എഫിന്​ വിജയം നിർണായകമായതിനാൽ വിട്ടുവീഴ്​ചക്ക്​ തയാറാകുകയായിരുന്നുവെന്ന്​ അസീസ്​ ബഡായിൽ പറഞ്ഞു. ജില്ല പഞ്ചായത്തിലേക്ക്​ ലീഗിന്​ സ്ഥാനാർഥികളുണ്ടാവില്ല. യു.ഡി.എഫി​െൻറ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ലീഗിന്​ സീറ്റിന്​ അർഹതയുണ്ടെന്ന്​ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്​. നിലവി​ലേത്​ താൽക്കാലിക വിട്ടുവീഴ്​ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ​െസക്രട്ടറി ടോമി കല്ലാനി, ലീഗ്​ സംസ്​ഥാന ​ൈവസ്​ പ്രസിഡൻറ്​ പി.എ. സലാം, ജില്ല സെക്രട്ടറി റഫീഖ്​ മണിമല എന്നിവരും ചർച്ചയിൽ പ​ങ്കെടുത്തു.

ജില്ല പ്രസിഡൻറ്​ അസീസ്​ ബഡായിലിനെ മത്സരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു എരുമേലി സീറ്റ്​ ആവശ്യപ്പെട്ടത്​. നേരത്തേ എരുമേലിയിൽ ലീഗായിരുന്ന മത്സരിച്ചിരുന്നത്​. പിന്നീട്​ കോൺഗ്രസ്​ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റാവശ്യം ​െവട്ടാൻ ലക്ഷ്യമിട്ടാണ്​ എരുമേലി നിഷേധിക്കുന്നതെന്നാണ്​ ലീഗി​െൻറ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepanchayat election 2020
News Summary - League has no seat in district panchayat; Compromise in negotiation
Next Story