എൽ.ഡി.എഫ് പഞ്ചായത്ത് അംഗം സ്വതന്ത്രനായി മത്സരരംഗത്ത്
text_fieldsകൂരാലി: എൽ.ഡി.എഫ് പഞ്ചായത്ത് അംഗം സ്വതന്ത്രനായി മത്സരരംഗത്ത്. എലിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിെൻറ പഞ്ചായത്ത് അംഗമായിരുന്ന മാത്യൂസ് പെരുമനങ്ങാട്ടാണ് സ്വതന്ത്രവേഷം അണിയുന്നത്. എൻ.സി.പി പാലാ ബ്ലോക്ക് വൈസ്പ്രസിഡൻറായ മാത്യൂസ് എലിക്കുളം രണ്ടാം വാർഡിലാണ് മത്സരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി.സി. ജോർജിെൻറ സെക്കുലർ പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു. പിന്നീട് എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു.
കഴിഞ്ഞതവണ ജയിച്ച വാർഡ് വനിത വാർഡായി മാറിയതോടെ തൊട്ടടുത്ത രണ്ടാം വാർഡിൽ അവസരം ചോദിച്ചു. ഇടതുമുന്നണിയിലേക്കെത്തിയ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജയിച്ച സീറ്റായതിനാൽ നൽകാനാവില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെയാണ് മാത്യൂസ് ഇരുമുന്നണിയോടും അകലം പാലിച്ച് രംഗത്തിറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

