സാംസ്കാരിക ടൂറിസം പാക്കേജുകൾ ആരംഭിക്കാനൊരുങ്ങി ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം
text_fieldsകോട്ടയം നാട്ടകത്തെ ‘അക്ഷരം’ മ്യൂസിയം
കോട്ടയം: അറിവിന്റെ മുദ്രകൾ ഒരുക്കിയിരിക്കുന്ന കോട്ടയത്തെ അക്ഷരം മ്യൂസിയത്തിനൊപ്പം ഇനി യാത്രകളും. ഭാഷാ സ്നേഹികൾക്കായി ‘അക്ഷരം’ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ സാംസ്കാരിക ടൂറിസം പാക്കേജുകൾ ആരംഭിക്കുന്നു.
‘കേരകം’, ‘ലെറ്റർ ടൂറിസം’ എന്നീ രണ്ട് ടൂറിസം പാക്കേജുകളാണ് മ്യൂസിയം ഒരുക്കുന്നത്. അക്ഷര, സാംസ്കാരിക കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ് അവസാനത്തോടെ ഇതിന് തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ‘ലെറ്റർ ടൂറിസം’ യാത്ര. ഇതിലൂടെ അക്ഷരം മ്യൂസിയം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക മന്ദിരം, താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ ക്ഷേത്രം, വലിയപള്ളി, ചെറിയപള്ളി, സി.എം.എസ് പ്രസ്, പഴയ സെമിനാരി, സെന്റ് ജോസഫ് പ്രസ്, കുമാരനല്ലൂർ ക്ഷേത്രം, സി.എം.എസ് കോളജ്, പനച്ചിക്കാട് ക്ഷേത്രം എന്നിവ സന്ദർശിക്കാം. ഉച്ചഭക്ഷണവും ലഘുഭക്ഷണവും പാക്കേജിന്റെ ഭാഗമാണ്.
‘കേരകം’ സാംസ്കാരിക ഏകദിന ടൂറിസം പാക്കേജിൽ അക്ഷരം മ്യൂസിയം, മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളജ്, പല്ലന, കുമാരകോടി, കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗ്യാലറി, അഴീക്കൽ ബീച്ച്, ലൈറ്റ് ഹൗസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഴീക്കലിൽ സാംസ്കാരിക പരിപാടിയുമുണ്ടാകും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അത്താഴം എന്നിവ ലഭ്യമാക്കും. എ.സി ബസിലാകും യാത്ര. ഒപ്പം ടൂർ ഗൈഡുമുണ്ടാകും.
നിരക്ക് അടക്കമുള്ളവയിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമാകും.കോട്ടയം: അറിവിന്റെ മുദ്രകൾ ഒരുക്കിയിരിക്കുന്ന കോട്ടയത്തെ അക്ഷരം മ്യൂസിയത്തിനൊപ്പം ഇനി യാത്രകളും. ഭാഷാ സ്നേഹികൾക്കായി ‘അക്ഷരം’ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ സാംസ്കാരിക ടൂറിസം പാക്കേജുകൾ ആരംഭിക്കുന്നു.
‘കേരകം’, ‘ലെറ്റർ ടൂറിസം’ എന്നീ രണ്ട് ടൂറിസം പാക്കേജുകളാണ് മ്യൂസിയം ഒരുക്കുന്നത്. അക്ഷര, സാംസ്കാരിക കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ് അവസാനത്തോടെ ഇതിന് തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ‘ലെറ്റർ ടൂറിസം’ യാത്ര. ഇതിലൂടെ അക്ഷരം മ്യൂസിയം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക മന്ദിരം, താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ ക്ഷേത്രം, വലിയപള്ളി, ചെറിയപള്ളി, സി.എം.എസ് പ്രസ്, പഴയ സെമിനാരി, സെന്റ് ജോസഫ് പ്രസ്, കുമാരനല്ലൂർ ക്ഷേത്രം, സി.എം.എസ് കോളജ്, പനച്ചിക്കാട് ക്ഷേത്രം എന്നിവ സന്ദർശിക്കാം. ഉച്ചഭക്ഷണവും ലഘുഭക്ഷണവും പാക്കേജിന്റെ ഭാഗമാണ്.
‘കേരകം’ സാംസ്കാരിക ഏകദിന ടൂറിസം പാക്കേജിൽ അക്ഷരം മ്യൂസിയം, മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളജ്, പല്ലന, കുമാരകോടി, കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗ്യാലറി, അഴീക്കൽ ബീച്ച്, ലൈറ്റ് ഹൗസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഴീക്കലിൽ സാംസ്കാരിക പരിപാടിയുമുണ്ടാകും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അത്താഴം എന്നിവ ലഭ്യമാക്കും. എ.സി ബസിലാകും യാത്ര. ഒപ്പം ടൂർ ഗൈഡുമുണ്ടാകും. നിരക്ക് അടക്കമുള്ളവയിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമാകും.
എസ്.പി.സി.എസിന്റെ ഉടമസ്ഥതയിൽ നാട്ടകത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഭാഷ മ്യൂസിയമായ ‘അക്ഷരം’ മാത്രമായും സന്ദർശിക്കാൻ സൗകര്യമുണ്ട്. അക്ഷരങ്ങളുടെ ഉൽപത്തി മുതൽ വർത്തമാനകാല രൂപം വരെ എങ്ങനെ മാറിയെന്ന് കണ്ടറിയാവുന്ന മ്യൂസിയത്തിൽ ആറായിരത്തോളം ഭാഷകളുടെ ഡിജിറ്റൽ ശേഖരമുണ്ട്.
ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ പൊതുജനങ്ങൾക്ക് മ്യൂസിയം സന്ദർശിക്കാം. തിങ്കളാഴ്ച അവധിയായിരിക്കും. പ്രവേശന ഫീസ് മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ്. 20ൽ കൂടുതലുള്ള സ്കൂൾ, കോളജ് സംഘങ്ങൾക്ക് 20 ശതമാനം ഇളവുമുണ്ട്. ഫോൺ: 9567829587.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.