Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളികളുടെ ലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളികളുടെ ലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി
cancel

മു​ണ്ട​ക്ക​യം: ലോ​ഡ്ജി​ല്‍നി​ന്ന്​ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍ന്ന​താ​യി പ​രാ​തി. മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പൊ​ലീ​സ് എ​യ്ഡ്‌​പോ​സ്​​റ്റി​ന്​ ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന അ​സം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ പ​ണ​വും സ്വ​ര്‍ണ​വു​മാ​ണ് ക​വ​ര്‍ന്ന​താ​യി മു​ണ്ട​ക്ക​യം പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്.

നി​ര​വ​ധി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മാ​സ വാ​ട​ക​ക്ക്് താ​മ​സി​ക്കു​ന്ന ലോ​ഡ്ജാ​ണ് ഇ​ത്. ഇ​വി​ടെ അ​മീ​ദ്,രാ​ജു എ​ന്നി​വ​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന മു​റി​യി​ല്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച എ​ണ്‍പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​േ​പാ​കാ​ന്‍ വാ​ങ്ങി​യ മ​ക​ള്‍ക്കു​ള​ള ചെ​റി​യ ബ്രേ​സ്​​ലെ​റ്റ്, പു​തു​വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് കാ​ണാ​താ​യ​തെ​ന്നു പ​റ​യു​ന്ന​ത്.

അ​ടു​ത്ത​മാ​സം നാ​ട്ടി​ല്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ട​യി​ല്‍ രാ​ത്രി 12മ​ണി​യോ​ടെ മു​റി​യു​ടെ ടെ​റ​സി​ലു​ള്ള കു​ടി​വെ​ള്ള ടാ​ങ്കി​ല്‍നി​ന്ന്​ ബാ​ഗ് മാ​ത്ര​മാ​യി ല​ഭി​ച്ച​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു. പി​ന്നീ​ട് ഇ​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​യെ​ങ്കി​ലും തു​മ്പൊ​ന്നും കി​ട്ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftmigrant worker
News Summary - Lakhs of rupees were allegedly stolen from inter-state workers
Next Story