കുരുവിക്കൂട് സംഘർഷം: 10 പേർക്കെതിരെ കേസ്
text_fieldsഎലിക്കുളം: തിങ്കളാഴ്ച രാത്രി പാലാ- പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തു. ആക്രമണത്തിന് നേതൃത്വം കൊടുത്തതിന്, കാറുടമയുൾപ്പെടെ ഇടമറ്റം സ്വദേശികളായ അഞ്ചുപേർക്കെതിരെയും കാർ കത്തിച്ച സംഭവത്തിൽ കുരുവിക്കൂട് സ്വദേശികളായ അഞ്ചുപേർക്കെതിരെയുമാണ് കേസ്.
കാറിലെത്തിയ സംഘം കുരുവിക്കൂട് കരിമുണ്ടയിൽ ആശിഷ്, ആദർശ് എന്നിവരെ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും പാലാ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. ആശിഷിനെയും ആദർശിനെയും ആക്രമിക്കുന്നത് കണ്ടെത്തിയ ചിലരാണ് അക്രമിസംഘമെത്തിയ കാർ മറിച്ചിട്ടതും തീയിട്ടതും.
കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ കുരുവിക്കൂട് നിന്നുള്ളവരും ഇടമറ്റം സ്വദേശികളായ ചിലരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടവരാണ് ഇവിടെ നടന്ന സംഘർഷത്തിലുമുള്ളത്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

