വയോധികയെ പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതികൾ പിടിയിൽ
text_fieldsപരുന്ത് റോയി, ബാബു
കുറവിലങ്ങാട്: വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികളെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് കുര്യം നമ്പുശ്ശേരി കോളനിയിൽ താമസക്കാരനായ ജനാർദനൻ (പരുന്ത് റോയി-43), അതിരമ്പുഴ ഇടതൊട്ടിയിൽ ബാബു (52) എന്നിവരെയാണ് താമസസ്ഥലത്തുനിന്ന് പിടികൂടിയത്.
കഴിഞ്ഞ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുറവിലങ്ങാട് സ്വദേശിനി 75 കാരിയുടെ വീട്ടിൽ പ്രതികൾ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. അവശനിലയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പരുന്ത് റോയി ഒരുവർഷം മുമ്പ് കാളികാവ് ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിലെ പ്രതിയാണ്.