Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKuravilangadchevron_rightയു​വാ​വി​നെ വീ​ട്ടി​ൽ...

യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Attack against man
cancel
camera_alt

ഷൈ​ൻ, അ​ന​ന്തു

കു​റ​വി​ല​ങ്ങാ​ട്​: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ക​മ്പി​വ​ടി​യും ബി​യ​ർ കു​പ്പി​യും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​യി​ക്കാ​ട് പാ​റ​മ്പു​ഴ പു​ൽ​പാ​റ ഭാ​ഗ​ത്ത് വ​ട്ട​മു​ക​ളേ​ൽ വീ​ട്ടി​ൽ ഷൈ​ൻ സോ​മ​ൻ (31), ഏ​റ്റു​മാ​നൂ​ർ ക​ട്ട​ച്ചി​റ വെ​ട്ടി​മു​ക​ൾ പ​ള്ളി​മ​ല ഭാ​ഗ​ത്ത് കു​റ്റി​വേ​ലി​ൽ വീ​ട്ടി​ൽ അ​ന​ന്തു കെ. ​ഷാ​ജി (27) എ​ന്നി​വ​രെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രും സു​ഹൃ​ത്തും ചേ​ർ​ന്ന് പ​ട്ടി​ത്താ​നം ഭാ​ഗ​ത്തു​ള്ള യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന ഇ​വ​ർ ബി​യ​ർ കു​പ്പി​യും ക​മ്പി​വ​ടി​യും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളാ​യ അ​ജി​മോ​നെ ആ​ർ​പ്പൂ​ക്ക​ര​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു.

മ​റ്റു പ്ര​തി​ക​ൾ​ക്കു വേ​ണ്ടി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഷൈ​ൻ സോ​മ​നെ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു പ്ര​തി അ​ന​ന്തു കെ. ​ഷാ​ജി​ക്ക് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി അ​ടി​പി​ടി കേ​സ്​ നി​ല​വി​ലു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamarrestAttack against man
News Summary - Attempted Killing Young Man; Accused arrested
Next Story