കുമാരനല്ലൂര്‍ ഊരുചുറ്റു വള്ളംകളി ഭക്തിസാന്ദ്രമായി
text_fieldsകോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഊരുചുറ്റു വള്ളംകളി ആറാട്ടുകടവിൽനിന്ന് പുറപ്പെടുന്നു
കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റുവള്ളംകളി നടന്നു. ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്കുശേഷം സിംഹവാഹനം കരവഞ്ചിയായി ആറാട്ടുകടവില്‍ കൊണ്ടുവന്ന് ചുണ്ടന്‍വള്ളത്തില്‍ പ്രതിഷ്ഠിച്ചതോടെ ഊരുചുറ്റുവള്ളംകളിക്ക് തുടക്കമായി.
കളിവള്ളങ്ങളുടെ അകമ്പടിയോടെ ഊരുചുറ്റിയശേഷം വൈകീട്ട് തിരികെ ആറാട്ടുകടവില്‍ മടങ്ങിയെത്തി. പിന്നീട് കരവഞ്ചിയായിത്തന്നെ ദേവീസന്നിധിയിലെത്തിയതോടെ ആചാരച്ചടങ്ങുകള്‍ സമാപിച്ചു. കരുവാറ്റ ചുണ്ടനിലാണ് മുത്തുക്കുട ചൂടി ദേവീവാഹനം പ്രതിഷ്ഠിച്ചത്. മീനച്ചിലാറ്റിലെ കുമാരനല്ലൂര്‍ ആറാട്ടുകടവില്‍നിന്ന് രാവിലെ എട്ടിന് ആരംഭിച്ച വള്ളംകളി നട്ടാശ്ശേരി, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, പുലിക്കുട്ടിശ്ശേരി, കുടമാളൂര്‍, കുമാരനല്ലൂര്‍ വടക്കേനടവഴി ദേശവഴികളിലെ സ്വീകരണം ഏറ്റുവാങ്ങി സന്ധ്യയോടെയാണ് ആറാട്ടുകടവില്‍ മടങ്ങിയെത്തിയത്.
എന്‍.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഊരാണ്‍മ ദേവസ്വത്തിന്‍റെയും ഭക്തസംഘടനകളുടെയും സഹകരണത്തോടെയാണ് ജലോത്സവം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

