Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതീക്ഷയുടെ ഓളപ്പരപ്പിൽ കുമരകം
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതീക്ഷയുടെ...

പ്രതീക്ഷയുടെ ഓളപ്പരപ്പിൽ കുമരകം

text_fields
bookmark_border

കോട്ടയം: കേരള ടൂറിസത്തി​െൻറ വാതിലുകൾ ഒക്​ടോബർ ആദ്യവാരം തുറക്കാൻ സർക്കാർ ധാരണയായതോടെ, പ്രതീക്ഷയുടെ ഓളപ്പരപ്പിൽ കുമരകം. ഹൗസ്​ബോട്ടുകൾ നിശ്ചലമായി ആറുമാസം പിന്നിടു​േമ്പാഴാണ്​ ആശ്വാസവാർത്തയെത്തുന്നത്​. കോവിഡ് ഭീതിനിറഞ്ഞതോടെ മാർച്ച് 10 മുതലാണ്​​ കുമരകത്ത്​ ഹൗസ്​ ബോട്ടുകളുടെ സർവിസ് അവസാനിപ്പിച്ചത്.

അടുത്തമാസത്തോടെ ടൂറിസം കേന്ദ്രങ്ങൾ പൂർണതോതിൽ തുറക്കുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്​ വ്യക്തമാക്കിയത്​. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ മന്ത്രി നിലപാട്​ വ്യക്തമാക്കിയത്​. ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ടൂറിസംവകുപ്പ്​ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി അവധിക്കാലത്തേക്കുള്ള ബുക്കിങ്​ സ്വീകരിക്കാൻ മേഖല തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന്​ സി.ഐ.ഐ ആവശ്യപ്പെട്ടു.

ഡിസംബർ-ജനുവരി മാസങ്ങളിലേക്കുള്ള വിദേശസഞ്ചാരികളുടെ ബുക്കിങ്​ ഇപ്പോഴാണ്​ നടക്കേണ്ടത്​. തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നാലേ ബുക്കിങ്​ എടുക്കാൻ കഴിയൂവെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ​ഇതിനൊടുവിലാണ്​ സർക്കാർ തീരുമാനം വ്യക്തമാക്കിയത്​.

പുതിയ തീരുമാനത്തോടെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച്​ വഞ്ചിവീടുകൾ വീണ്ടും ഒഴുകിപ്പരക്കാൻ തയാറെടുക്കുകയാണ്​.

കടുത്ത നിയന്ത്രണങ്ങളിൽ ഇളവായതോടെ കഴിഞ്ഞദിവസങ്ങളിൽ ചെറിയതോതിൽ വേമ്പനാട്ട് കായലിൽ വഞ്ചിവീടുകൾ നീങ്ങിത്തുടങ്ങുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിസോർട്ടുകളിൽ സഞ്ചാരികളുടെ ചെറുസംഘങ്ങൾ എത്തുന്നുണ്ട്​. ലോക്​ഡൗൺ എത്തിയതോടെ ടൂറിസം മേഖലയുമായി ബന്ധ​പ്പെട്ട്​ പ്രവർത്തിച്ചിരുന്ന രണ്ടായിരത്തോളം പേരുടെ ജീവിതമാർഗമാണ്​ അടഞ്ഞത്​.

ബോണസ് അടക്കം സ്ഥിരവരുമാനമുണ്ടായിരുന്ന ഹൗസ്​​ ബോട്ടിലെ തൊഴിലാളികൾ മറ്റ്​ ജോലികൾ തേടേണ്ട സ്ഥിതിയായിരുന്നു. ശിക്കാര, സ്​പീഡ്​ ബോട്ട്​ അടക്കമുള്ള ബോട്ടുകളും വിശ്രമത്തിലായിരുന്നു. മാർച്ച് മുതൽ മേയ് വരെയായിരുന്നു കുമരകത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. മൺസൂൺ ടൂറിസത്തിന്​ ജൂൺ, ജൂലൈ മാസങ്ങളിലും വിദേശികൾ എത്തുന്നത്​ പതിവായിരുന്നു. ആഗസ്​റ്റിൽ നെഹ്റുട്രോഫി വള്ളം കളി സമയത്തും കുമരകത്തേക്ക്​ സഞ്ചാരികൾ എത്തിയിരുന്നു. ഇതെല്ലാം കോവിഡ് കവർന്നു.

ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്​. ഫൈവ് സ്​റ്റാർ ഡീലക്സ് അടക്കം 25 ഹോട്ടലുകളും റിസോർട്ടുമാണ്​ കുമരകത്തുള്ളത്​. നിലവിൽ ചെറിയതോതിൽ വിവാഹങ്ങളും കുമരകത്ത് നടക്കുന്നുണ്ട്. 20 മുതൽ 50 പേർ വരെയാണ് വിവാഹത്തിൽ പരമാവധി പങ്കെടുക്കുക. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ്​ വിവാഹങ്ങൾ. വീണ്ടും സഞ്ചാരികൾ എത്തുന്നത്​ കുമരകത്തി​െൻറ ഗ്രാമീണമേഖലക്കും ഉണർവേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumarakomTourisam sector
Next Story