Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള പേപ്പർ...

കേരള പേപ്പർ കമ്പനി​ക്കൊപ്പം കുടുംബശ്രീ; പഴയ പേപ്പറുകൾ ശേഖരിക്കും

text_fields
bookmark_border
കേരള പേപ്പർ കമ്പനി​ക്കൊപ്പം കുടുംബശ്രീ; പഴയ പേപ്പറുകൾ ശേഖരിക്കും
cancel
Listen to this Article

കോ​ട്ട​യം: ഉ​ൽ​പാ​ദ​ന​ത്തി​നൊ​രു​ങ്ങു​ന്ന വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ര്‍ പ്രോ​ഡ​ക്ട് ലി​മി​റ്റ​ഡി​നാ​യി​ പ​​ഴ​യ പേ​പ്പ​റു​ക​ളു​ടെ ശേ​ഖ​ര​ണ​ത്തി​ന്​ കു​ടും​ബ​ശ്രീ തു​ട​ക്ക​മി​ടു​ന്നു. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ​നി​ന്നും ​പ​ഴ​യ​പേ​പ്പ​റു​ക​ൾ ശേ​ഖ​രി​ച്ച്​ ​പ​ൾ​പ്പ്​ നി​ർ​മി​ക്കാ​നാ​യി ക​മ്പ​നി​ക്ക്​ ​കൈ​മാ​റാ​നാ​ണ്​ പ​ദ്ധ​തി. പ​ഴ​യ പേ​പ്പ​റു​ക​ൾ​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശേ​ഖ​ര​ണ​ചു​മ​ത​ല കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

വീ​ടു​ക​ളി​ൽ​നി​ന്ന്​ കു​ടും​ബ​ശ്രീ ശേ​ഖ​രി​ക്കു​ന്ന പ​ത്ര​ക്ക​ട​ലാ​സ്​ അ​ട​ക്ക​മു​ള്ള പ​ഴ​യ​പേ​പ്പ​റു​ക​ൾ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്പ​നി ഏ​റ്റെ​ടു​ക്കും. കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത​ക​ര്‍മ സേ​ന​ക്ക്​ ഇ​തി​ന്‍റെ​ചു​മ​ത​ല ന​ൽ​കാ​നാ​ണ്​ ആ​ലോ​ച​ന. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്​ ​ ഹ​രി​ത​ക​ര്‍മ സേ​ന. ഇ​തി​നൊ​പ്പം പേ​പ്പ​ർ​ശേ​ഖ​ര​ണം കൂ​ടി ആ​രം​ഭി​ക്കും. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ൾ എ​ത്തു​ന്ന​തി​നാ​ൽ അ​നാ​യാ​സം സം​ഭ​ര​ണം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​നാ​യി കൂ​ടു​ത​ൽ പേ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്. ഇ​വ​ർ​ക്ക്​ മ​റ്റൊ​രു വ​രു​മാ​ന​മാ​ർ​ഗം​കൂ​ടി​യാ​യി ഇ​ത്​ മാ​റും.

ഇ​തു​മാ​യി ബ​ന്ധ​​​പ്പെ​ട്ട്​ കേ​ര​ള പേ​പ്പ​ര്‍ പ്രോ​ഡ​ക്ട് ലി​മി​റ്റ​ഡും(​കെ.​പി.​പി.​എ​ൽ) കു​ടും​ബ​ശ്രീ​യു​മാ​യി ര​ണ്ടു​ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ന്തി​മ​ധാ​ര​ണ​യാ​കും. തു​ട​ർ​ന്ന്​ അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ ​പേ​പ്പ​റു​ക​ളു​ടെ ശേ​ഖ​ര​ണം ആ​രം​ഭി​ക്കാ​നാ​ണ്​ ധാ​ര​ണ.

പ​ണം ന​ൽ​കി​യാ​കും ​വീ​ടു​ക​ളി​ൽ​നി​ന്ന്​ പ​ഴ​യ​ക​ട​ലാ​സു​ക​ൾ ശേ​ഖ​രി​ക്കു​ക. ഇ​തി​നു​ള്ള തു​ക​ക്കൊ​പ്പം കൈ​കാ​ര്യ ചെ​ല​വും പ്ര​തി​ഫ​ല​വും കു​ടും​ബ​ശ്രീ​ക്ക്​ കെ.​പി.​പി.​എ​ൽ കൈ​മാ​റും. പ്ലാ​സ്റ്റി​ക്​ നി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​പ്പ​ർ ബാ​ഗു​ക​ൾ വ​ലി​യ​തോ​തി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച്​ തു​ട​ങ്ങി​യ​തോ​ടെ പ​ഴ​യ​ക​ട​ലാ​സു​ക​ൾ​ക്ക്​ ആ​വ​ശ്യം വ​ർ​ധി​ച്ചു. ഇ​താ​ണ്​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണം. കു​ടും​ബ​ശ്രീ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ്​ ​ക​മ്പ​നി​യു​ടെ വി​ല​യി​രു​ത്ത​ൽ.

മ​രം ഉ​പ​യോ​ഗി​ച്ചും പ​ഴ​യ പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചും ര​ണ്ടു ത​ര​ത്തി​ലാ​ണ്​ പ​ൾ​പ്പു​ണ്ടാ​ക്കു​ന്ന​ത്. ഇ​ത്​ ര​ണ്ടും കൂ​ട്ടി​ക​ല​ർ​ത്തി​യാ​ണ്​ പേ​പ്പ​ർ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ പ​ൾ​പ്പി​നാ​വ​ശ്യ​മാ​യ മ​രം ല​ഭ്യ​മാ​ക്കാ​ൻ വ​നം​വ​കു​പ്പു​മാ​യി ധാ​ര​ണ​യാ​യി​രു​ന്നു.

ക​മ്പ​നി​ക്ക്​ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മു​ള്ള മ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ വ​ന​മേ​ഖ​ല​ക​ളി​ലു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​. മ​ര​ത്തി​ന്​ തു​ക ഈ​ടാ​ക്കി​ല്ലെ​ങ്കി​ലും ചെ​ല​വ് ക​മ്പ​നി വ​ഹി​ക്ക​ണ​മെ​ന്നാ​ണ്​ ക​രാ​ർ. അ​ടു​ത്ത​ഘ​ട്ട​മാ​യി വ​ന​മേ​ഖ​ല​ക​ളി​ൽ മു​ള​വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്. ന​ഷ്ട​ത്തി​ലാ​യ​തി​നെ തു​ട​ര്‍ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൈ​യൊ​ഴി​ഞ്ഞ കോ​ട്ട​യം ​വെ​ള്ളൂ​രി​ലെ ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റ് ലി​മി​റ്റ​ഡ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത് കേ​ര​ള പേ​പ്പ​ര്‍ പ്രൊ​ഡ​ക്ട് ലി​മി​റ്റ​ഡാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreePaper Company
News Summary - Kudumbasree with Kerala Paper Company; Old papers will be collected
Next Story