കപ്പയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുമായി കുടുംബശ്രീ സംരംഭം
text_fieldsകുറിച്ചി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ
സംരംഭം കാപ്ക്കോസ് ചെയർമാൻ കെ. രാധാകൃഷ്ണൻ
ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: ‘ഒരു പഞ്ചായത്തിൽ ഒരു ഉൽപന്നം’ സംസ്ഥാന സർക്കാറിന്റെ പദ്ധതി ഏറ്റെടുത്ത് കപ്പയിൽനിന്ന് വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് കുറിച്ചി പഞ്ചായത്തിലെ കുടുംബശ്രീ സംരംഭം. കപ്പപ്പൊടി, ചിപ്സ്, വാട്ടുകപ്പ, വെള്ളുകപ്പ, വിവിധയിനം മുറുക്കുകൾ, പക്കവട തുടങ്ങിയ ഉൽപന്നങ്ങളാണ് തയാറായിരിക്കുന്നത്.
കാപ്ക്കോസ് ചെയർമാൻ കെ. രാധാകൃഷ്ണൻ സംരംഭം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ പ്രീതാകുമാരി, അഭിജിത് മോഹനൻ, കൊച്ചുറാണി ജോസഫ്, വാർഡ് മെംബർ സ്മിത ബൈജു, ആസൂത്രണസമിതി ഉപാധ്യക്ഷൻ സുഗതൻ, പഞ്ചായത്ത് സെക്രട്ടറി ഡി. ലക്ഷ്മി, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

