Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബശ്രീ തരും...

കുടുംബശ്രീ തരും ജോലിയും ജോലി പരിചയവും

text_fields
bookmark_border
കുടുംബശ്രീ തരും ജോലിയും ജോലി പരിചയവും
cancel

കോ​ട്ട​യം: ഇ​ഷ്ട​മു​ള്ള കോ​ഴ്​​സ്​ പ​ഠി​ച്ച്​ ജോ​ലി​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ചോ​ദി​ക്കു​ന്ന​ത്​ പ്ര​വ​ർ​ത്ത​ന പ​രി​ച​യം. ജോ​ലി കി​ട്ടാ​തെ എ​ങ്ങ​നെ പ്ര​വ​ർ​ത്ത​ന പ​രി​ച​യം നേ​ടു​മെ​ന്ന്​ പ​റ​യാ​ൻ വ​ര​ട്ടെ. സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ നേ​ടാ​ൻ കു​ടും​ബ​ശ്രീ സ​ഹാ​യി​ക്കും. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന (ഡി.​ഡി.​യു.​ജി.​​കെ.​വൈ) പ​ദ്ധ​തി വ​ന്ന​ശേ​ഷം ക​മ്പ​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​ത്തേ​ടി കു​ടും​ബ​ശ്രീ​യെ​യാ​ണ്​ സ​മീ​പി​ക്കു​ന്ന​ത്. ജോ​ലി പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കി​ട്ടു​ന്ന​തി​നാ​ൽ വേ​റെ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ടി വ​രു​ന്നി​ല്ലെ​ന്ന​താ​ണ് ക​മ്പ​നി​ക​ളു​ടെ നേ​ട്ടം.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​ൻ ആ​രം​ഭി​ച്ച കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​ണ്​ ഡി.​ഡി.​യു.​ജി.​​കെ.​വൈ. ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളി​ലെ 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അം​ഗ​ങ്ങ​ളാ​ണ് ഇ​തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക്കും അ​ഭി​രു​ചി​ക്കും ഉ​ത​കു​ന്ന പ​രി​ശീ​ല​നം ന​ൽ​കി അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ തൊ​ഴി​ൽ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ന്നു.

സ്കി​ൽ ട്രെ​യി​നി​ങ്, ബാ​ങ്കി​ങ്, സോ​ഫ്​​റ്റ്​​വെ​യ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ കോ​ഴ്​​സു​ക​ളി​ൽ മൂ​ന്നു​മാ​സം മു​ത​ൽ 11 മാ​സം​വ​രെ സൗ​ജ​ന്യ പ​ഠ​നം. ഇ​തി​നൊ​പ്പം ഇം​ഗ്ലീ​ഷ്, സോ​ഫ്​​റ്റ്​ സ്കി​ൽ, ഐ.​ടി തു​ട​ങ്ങി​യ​വ​യി​ലും പ​രി​ശീ​ല​നം ന​ൽ​കും. താ​മ​സം, ഭ​ക്ഷ​ണം, പു​സ്ത​കം, യൂ​നി​ഫോം തു​ട​ങ്ങി​യ​വ എ​ല്ലാം സൗ​ജ​ന്യ​മാ​ണ്. ​സെ​ക്ട​ർ സ്കി​ൽ കൗ​ൺ​സി​ലാ​ണ്​ സി​ല​ബ​സ്​ നി​ശ്ച​യി​ക്കു​ന്ന​തും പ​രീ​ക്ഷ ന​ട​ത്തു​ന്ന​തും. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ പ​രീ​ക്ഷ ന​ട​ത്തും. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ ഒ​രു മാ​സം കു​ടും​ബ​ശ്രീ എം​പാ​ന​ൽ ചെ​യ്ത തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ർ​ന്ന്​ ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച കു​റ​ഞ്ഞ ശ​മ്പ​ളം ജോ​ലി​ക്ക്​ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. ​യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച്​ ഉ​യ​ർ​ന്ന ശ​മ്പ​ള​വും കി​ട്ടും. പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​യ​തി​നാ​ൽ ക​മ്പ​നി​ക​ൾ​ക്കും താ​ൽ​പ​ര്യ​മാ​ണ്.

2015ലാ​ണ്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ദ്ധ​തി​ ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. കോ​വി​ഡ്​ വ​ന്ന​തോ​ടെ 2021വ​രെ​യും പി​ന്നീ​ട്​ 2024വ​രെ​യും പ​ദ്ധ​തി കാ​ല​യ​ള​വ്​ നീ​ട്ടി​യി​ട്ടു​ണ്ട്.

ഡി.​ഡ​ബ്ല്യു.​എം.​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം

അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്റെ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ മി​ഷ​ൻ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​ണ് ഡി​ജി​റ്റ​ൽ വ​ർ​ക്ക്ഫോ​ഴ്‌​സ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം (ഡി.​ഡ​ബ്ല്യു.​എം.​എ​സ്). പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യ സ്കി​ൽ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​കും. 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ പ്ല​സ് ടു ​അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​പോ​ർ​ട്ട​ൽ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം. തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ​യും തൊ​ഴി​ൽ ദാ​താ​ക്ക​ളെ​യും നൈ​പു​ണ്യ പ​രി​ശീ​ല​ന ഏ​ജ​ൻ​സി​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​ണ് ഡി.​ഡ​ബ്ല്യു.​എം.​എ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbashreework experience
News Summary - Kudumbashree gives work and work experience
Next Story