Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്തുനിന്ന് നാലമ്പല ദർശനത്തിന് പാക്കേജുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
കോട്ടയത്തുനിന്ന് നാലമ്പല ദർശനത്തിന് പാക്കേജുമായി കെ.എസ്.ആർ.ടി.സി
cancel
Listen to this Article

കോട്ടയം: നാലമ്പല ദർശനത്തിന് പാക്കേജ് ഒരുക്കി കോട്ടയം കെ.എസ്.ആർ.ടി.സി. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ 3.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും.

കർക്കടകം ഒന്നു മുതൽ 31വരെയാണ് നാലമ്പലദർശന സൗകര്യം. സംഘമായി യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാണ്. ഈ പാക്കേജിൽ നാലമ്പല ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ദർശന സൗകര്യവും വഴിപാട് വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

39 പേർക്കുള്ള പ്രീമിയം യാത്രക്ക് ഒരാൾക്ക് 950 രൂപയും 51 പേർക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലെ യാത്രക്ക് 740 രൂപയുമാണ് ചാർജ്.രാവിലെ 10 മുതൽ അഞ്ചുവരെ 8547564093 നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് മറ്റു ദിവസങ്ങളിലും ട്രിപ് സജ്ജമാക്കുമെന്ന് കോട്ടയം ഡി.ടി.ഒ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC with package for Nalambala darshanam from Kottayam
Next Story