കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: കുറഞ്ഞ ചെലവിൽ കൂട്ടമായും കുടുംബസംഗമമായും ഒന്നു ടൂറിനു പോകണമെന്നുവെച്ചാൽ ഇപ്പോൾ പറ്റിയ മാർഗം കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സർവിസാണ്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കെ.എസ്.ആര്.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. ജില്ലയിലെ ബജറ്റ് ടൂറിസം പാക്കേജ് ഓരോ ദിവസവും ജനകീയമായിക്കൊണ്ടിരിക്കുകയാണ്.
നവംബറിലെ മാത്രം വരുമാനം 40 ലക്ഷം കടന്നു. കുറഞ്ഞ യാത്രാചെലവും ഒറ്റക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ല കോഓഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം പറഞ്ഞു. അവധിക്കാലം മുന്നില്‍ക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് ഞായറാഴ്ച മുതല്‍ പ്രത്യേക അവധിക്കാല യാത്രകള്‍ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്.
കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വിസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്. ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ച അഞ്ചിന് ആരംഭിച്ച് വൈകീട്ട് അവസാനിക്കുന്ന ഏകദിന പാക്കേജിനു പുറമേ, കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ് പാക്കേജ്.
ശിവഗിരി തീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ പാക്കേജുകളുമുണ്ട്. കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എരുമേലി -9562269963,9447287735, പൊന്‍കുന്നം -9497888032, 6238657110, ഈരാറ്റുപേട്ട -9497700814, 9526726383, പാലാ -
9447572249, 9447433090, വൈക്കം -9995987321, 9072324543, കോട്ടയം - 8089158178, 9447462823, ചങ്ങനാശേരി -8086163011, 9846852601, കൂത്താട്ടുകുളം -9497415696, 9497883291 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

