Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓർമയായത് ലോറേഞ്ചിൽ ‘ഹൈറേഞ്ച്’ ആശുപത്രി യാഥാർഥ്യമാക്കിയ പ്രതിഭ

text_fields
bookmark_border
ഓർമയായത് ലോറേഞ്ചിൽ ‘ഹൈറേഞ്ച്’ ആശുപത്രി യാഥാർഥ്യമാക്കിയ പ്രതിഭ
cancel
camera_alt

ജമാലുദ്ദീൻ മസ്കത്തിൽവെച്ച് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

പാറത്തോട്: കാഞ്ഞിരപ്പള്ളിക്കടുത്ത് ഇടക്കുന്നം സ്വദേശിയായ വലിയ വീട്ടിൽ കെ.പി. ജമാലുദ്ദീന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് ലോറേഞ്ചിൽ ‘ഹൈറേഞ്ച്’ ആശുപത്രി സ്വപ്നം യാഥാർഥ്യമാക്കിയ പ്രതിഭയെയാണ്. ഇന്ത്യയിലെ മിലിട്ടറി ഫാർമസിസ്റ്റിൽനിന്ന് ഒമാനിലെ പ്രവാസി മലയാളി മനസ്സുകളിൽ ഇടംപിടിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. പഠനം കഴിഞ്ഞ് ഇന്ത്യൻ മിലിട്ടറിയിൽ ഫാർമസിസ്റ്റായി ജോലിക്ക് കയറിയ ഇടക്കുന്നംകാരുടെ ജമാലിന്‍റെ മനസ്സിൽ വിദേശത്തേക്ക് പറക്കാനുള്ള മോഹം ഉദിക്കുകയായിരുന്നു.

ആറു മാസത്തെ മിലിട്ടറി ജീവിതം വലിയ വീട്ടിൽ പീരാണ്ണൻ റാവുത്തരുടെയും ശരീഫ ബീവിയുടെയും മകനായ ജമാലുദീനെ അച്ചടക്കവും പ്രതിബദ്ധതയുമുള്ള പൗരനാക്കി മാറ്റിയിരുന്നു. 1972ൽ ജമാലുദ്ദീൻ ജോലി ഉപേക്ഷിച്ച് വീട്ടുകാർ പോലുമറിയാതെ ഒമാനിൽ എത്തിപ്പെട്ടു. മസ്കത്തിലെ മുസന്നയിൽ സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ മനുഷ്യസ്നേഹി അരനൂറ്റാണ്ടുകാലം കഴിഞ്ഞു. അരനൂറ്റാണ്ടിന്‍റെ പ്രവർത്തനത്തിൽ പഴയ ആരോഗ്യ പ്രവർത്തകന്‍റെ മനസ്സിൽ മുളച്ച മറ്റൊരാഗ്രഹമായിരുന്നു സ്വന്തം നാട്ടിൽ ഒരു ആതുരസേവന കേന്ദ്രം.

ഇടക്കുന്നത്തിനടുത്ത് പാറത്തോട്ടിൽ കെ.കെ. റോഡിന് സമീപം ജമാൽ സ്ഥാപിച്ച ‘ഹൈറേഞ്ച് ആശുപത്രി’ ഇന്നും സജീവമായി സേവനം നടത്തിവരുന്നു. ക്ലിനിക്, ആശുപത്രി, ഫാർമസി, ട്രാവൽ സർവിസ്, ഷോപ്പിങ് കോംപ്ലക്സ്, കൺസ്ട്രക്ഷൻ കമ്പനി എന്ന് വേണ്ട നാടിന്‍റെ വിവിധ തലങ്ങളിൽ ‘ജമാൽ ഭായി’യുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരമടക്കം സ്വദേശത്തും വിദേശത്തുമായി നിരവധി അംഗീകാരങ്ങളും ജമാൽ ഭായിയെ തേടി എത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tributes to K.P. Jamaludheen, Founder of High Range Hospital in Parathode
Next Story