കോട്ടയത്ത് 60 വയസ്സിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ്
text_fieldsകോട്ടയം: ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര് രോഗബാധിതരായി. പുതിയതായി 6522 പരിശോധനഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 636 പുരുഷന്മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 286 പേര് രോഗമുക്തരായി.
18,753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,09,104 പേര് കോവിഡ് ബാധിതരായി. 89,488 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43,959 പേര് ക്വാറൻറീനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം - 186, പുതുപ്പള്ളി -53, കുറിച്ചി - 50, കറുകച്ചാൽ, ചങ്ങനാശ്ശേരി, ചിറക്കടവ് -44, എലിക്കുളം, കാഞ്ഞിരപ്പള്ളി - 38, വാഴപ്പള്ളി - 37, ഏറ്റുമാനൂർ - 36, അയ്മനം - 35, മുണ്ടക്കയം - 31 വൈക്കം, പാലാ-28 , ആർപ്പൂക്കര - 23, കിടങ്ങൂർ - 21, വിജയപുരം, അതിരമ്പുഴ, കരൂർ - 20, മാടപ്പള്ളി, പാമ്പാടി - 19, രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് - 18, വെള്ളൂർ, ഈരാറ്റുപേട്ട - 17, കടുത്തുരുത്തി, എരുമേലി-16, ഉദയനാപുരം, മറവൻതുരുത്ത് - 14, വാകത്താനം-13, പൂഞ്ഞാർ, നെടുംകുന്നം, പാറത്തോട് - 12, കാണക്കാരി, വാഴൂർ, ടി.വി പുരം, അയർക്കുന്നം -10, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂർ, കൂട്ടിക്കൽ - 9, പനച്ചിക്കാട്, തിരുവാർപ്പ്, ഉഴവൂർ, കോരുത്തോട് - 8, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട് - 7, കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചിൽ, മീനടം - 6, വെച്ചൂർ, മണർകാട്, കങ്ങഴ, മാഞ്ഞൂർ, മണിമല, കുമരകം - 5, തലയാഴം, കുറവിലങ്ങാട്, നീണ്ടൂർ, തലനാട്, മൂന്നിലവ് - 4, വെളിയന്നൂർ, കൊഴുവനാൽ, കടനാട്, പൂഞ്ഞാർ തെക്കേക്കര - 3, വെള്ളാവൂർ, കല്ലറ, മേലുകാവ്, തലപ്പലം - 2, തീക്കോയി - 1.

