ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോക്ക് കോട്ടയത്തിന്റെ സ്വീകരണം
text_fieldsആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മംഗളപത്രം കൈമാറുന്നു
കോട്ടയം: തോൽവി ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ലെന്നും തോൽക്കാൻ പേടിയില്ലാത്ത തരത്തിലുള്ള ആത്മവിശ്വാസമാണ് വേണ്ടതെന്നും ആസ്ട്രേലിയൻ മന്ത്രി ജിന്സൺ ആന്റോ ചാള്‍സ്. കോട്ടയം സിറ്റിസണ്‍ ഫോറം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബി.സി.എം കോളജ്, സീക്ക് അക്കാദമി, ഓക്സിജന്‍ ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നഴ്സ് ആയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയും അഭിപ്രായ നിർമാതാക്കളായി മലയാളികളെ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ മാണി സി. കാപ്പന്, അഡ്വ. ജോബ് മൈക്കിള്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. എബ്രഹാം വെട്ടിയാങ്കല്‍, നഗരസഭ ചെയര്പേഴ്സൻ ബിന്‍സി സെബാസ്റ്റ്യന്‍, അഡ്വ. കെ.സുരേഷ് കുറുപ്പ്, ഓക്സിജന്‍ ഗ്രൂപ് സി.ഇ.ഒ ഷിജോ കെ. തോമസ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സി.എം.ഐ, പ്രോഗ്രാം കോഓഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

