Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉദ്​ഘാടനം കഴിഞ്ഞ്​...

ഉദ്​ഘാടനം കഴിഞ്ഞ്​ രണ്ടര വർഷം; രജിസ്ട്രേഷൻ കോംപ്ലക്സ് എന്ന്​ തു​റക്കും?

text_fields
bookmark_border
ഉദ്​ഘാടനം കഴിഞ്ഞ്​ രണ്ടര വർഷം; രജിസ്ട്രേഷൻ കോംപ്ലക്സ് എന്ന്​ തു​റക്കും?
cancel
camera_alt

ക​ലക്​ടറേറ്റി​ന്​ എ​തി​ർ​വ​ശം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ്

കോ​ട്ട​യം: ജി​ല്ല​യി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്​ 4.44 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ഗ​ര​വും പി​ന്നി​ട്ട്​ തി​ര​ക്കു​ക​ൾ മ​റി​ക​ട​ന്നു​വേ​ണം ഓ​ഫി​സി​ലേ​ക്ക്​ എ​ത്താ​ൻ.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് അ​നു​മ​തി താ​മ​സി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 2022 മേ​യി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച കെ​ട്ടി​ട​മാ​ണി​ത്.

കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ്​ അ​നു​മ​തി ന​ൽ​കാ​ൻ താ​മ​സി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്ന്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്. നി​യ​മാ​നു​സൃ​തം ആ​വ​ശ്യ​മു​ള്ള പാ​ർ​ക്കി​ങ് സ്ഥ​ലം, അ​തി​രു​ക​ളി​ൽ നി​ന്നു​ള്ള ദൂ​രം തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ത്യാ​സ​മു​ണ്ട്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​യ​തി​നാ​ൽ ത​ന്നെ ന​ഗ​ര​സ​ഭ ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സി​ന്​ കെ​ട്ടി​ട​ന​മ്പ​റും ന​ൽ​കി​യി​ട്ടി​ല്ല.

ജി​ല്ല ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, ജി​ല്ല ഓ​ഡി​റ്റ് ഓ​ഫി​സ്, ജി​ല്ല ചി​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സ്, ജി​ല്ല ചി​ട്ടി ഓ​ഡി​റ്റ് ഓ​ഫി​സ്, അ​ഡീ​ഷ​ന​ൽ സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫി​സ്, ബൈ​ൻ​ഡി​ങ് യൂ​നി​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച​താ​ണ് ക​ല​ക്ട​റേ​റ്റി​ന്​ മു​മ്പി​ലെ ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ്.

നി​ല​വി​ൽ ക​ള​ത്തി​പ്പ​ടി​ക്ക്​ സ​മീ​പ​മാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണം ഒ​ഴി​വാ​ക്കാ​തെ കെ​ട്ടി​ടം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​റി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നി​യ​മാ​നു​സൃ​ത​മാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും പ​റ​​യ​പ്പെ​ടു​ന്നു.

ജി​ല്ല​യി​ൽ സ്വ​ന്തം വ​കു​പ്പി​ന്‍റെ കോ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ടം പൂ​ട്ടു​വീ​ണു കി​ട​ക്കു​ന്ന​ത്​ അ​പ​മാ​ന​ക​ര​മാ​ണെ​ന്നാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പാ​ക​ത നീ​ക്കി സേ​വ​ന​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSRegistration Complex
News Summary - kottayam registration complex
Next Story