കോട്ടയം നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികളായി
text_fieldsകോട്ടയം: നഗരസഭയിലെ 53 വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിങ് കൗൺസിലർമാരാണ് മത്സരരംഗത്തുള്ളത്. സി.പി.എം- 39, സി.പി.ഐ -ഏഴ്, കേരള കോൺഗ്രസ് എം- നാല്, എൻ.സി.പി- ഒന്ന്, ജനാതാദൾ-ഒന്ന്, സ്കറിയ തോമസ് വിഭാഗം-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സി.പി.എമ്മിലെ അഡ്വ. ഷീജ അനിൽ, സരസമ്മാൾ, ജിഷ ജോഷി, ദീപമോൾ, സി.പി.ഐയിലെ എബി കുന്നേൽപറമ്പിൽ, കേരള കോൺഗ്രസ് എമ്മിലെ ജോസ് പള്ളിക്കുന്നേൽ എന്നിവരാണ് മത്സരരംഗത്തുള്ള സിറ്റിങ് കൗൺസിലർമാർ. താഴത്തങ്ങാടിയിൽ സിറ്റിങ് കൗൺസിലർ ഷേബ മാർക്കോസിന്റെ ഭർത്താവ് സുനിൽ എബ്രഹാമാണ് മത്സരിക്കുന്നത്.
സി.പി.എം സ്ഥാനാർഥികൾ
ഗാന്ധിനഗർ- ലതകുമാരി, സംക്രാന്തി- ആർ. ബിന്ദു, പള്ളിപ്പുറം- എം.ഇ. റജിമോൻ, നട്ടാശ്ശേരി-എം.കെ. പത്മകുമാരി, പുത്തേട്ട്-രാജ്മോഹനൻ നായർ, കുമാരനെല്ലൂർ- രാജേഷ് ഗോപാലൻനായർ, പുല്ലരിക്കുന്ന്- ടി.ജി. പ്രസന്നൻ, മള്ളൂശേരി- ടി.കെ. മഞ്ജു, നാഗമ്പടം നോർത്ത്- ടി.എം. സുരേഷ്, മുള്ളൻകുഴി- അനു മൈക്കിൾ, മൗണ്ട് കാർമൽ- ഹൈമ മറിയ പത്രോസ്, കഞ്ഞിക്കുഴി- നിമ്മി ടി. നിർമല ഇട്ടി, മുട്ടമ്പലം -നീനു ശാന്താറാം, കലക്ടറേറ്റ് - ബീന സുരേഷ്, ഈരയിൽകടവ് - ടി. ശശികുമാർ, കത്തീഡ്രൽ - പി.എ. അബ്ദുൽ സലാം, കോടിമത -നിമ്മി വിഷ്ണു, ടി.സി.എൽ -പി.എസ്. രൂപേഷ്, മുപ്പായിക്കാട് - അഡ്വ. ഷീജ അനിൽ, മൂലവട്ടം -ലിയ പ്രശാന്ത്, ചെട്ടിക്കുന്ന് - ദീപമോൾ, പവർഹൗസ് - അഭിലാഷ് മോഹൻ, മാവിളങ്ങ് - പി.കെ. ജലജാമണി, പള്ളം - എൻ.ബി. ബിനു, കണ്ണാടിക്കടവ് - പി.എൻ. സരസമ്മാൾ, മറിയപ്പള്ളി - സന്തോഷ് കുറ്റിവേലി, തുറമുഖം - സനൽ തമ്പി, കാഞ്ഞിരം - എം.കെ. പ്രഭാകരൻ, പാണംപടി - ജിഷ ജോഷി, ഇല്ലിക്കൽ - പി.എച്ച്. സലീം, പുളിനാക്കൽ - കൃഷ്ണേന്ദു പ്രകാശ്, പള്ളിക്കോണം - സി.എൻ. സത്യനേശൻ
പുത്തനങ്ങാടി - പി.എസ്. സച്ചിദാനന്ദ നായിക്, തിരുവാതുക്കൽ - ജിയ ജോൺ, 16ൽ ചിറ - നീതു ബാബു, പഴയ സെമിനാരി -ജേക്കബ് സി. നൈനാൻ, വാരിശ്ശേരി - തുളസി കെ. മേനോൻ , തൂത്തൂട്ടി - ബി. അമ്പിളി, അമ്പലം -എ. രാജലക്ഷ്മി.
സി.പി.ഐ സ്ഥാനാർഥികൾ
ദേവലോകം- സുമിന റേച്ചൽ എബ്രഹാം, സംക്രാന്തി - ആർ. ബിന്ദു (ബിന്ദു ശിവൻ), നാഗമ്പടം സൗത്ത് - വർഗീസ് കെ. മാത്യു, കാക്കൂർ മുത്തൻമാലി-എബി കുന്നേപ്പറമ്പിൽ , പന്നിമറ്റം - കെ.കെ. വിജയൻ, പുത്തൻതോട് - സുകന്യ സന്തോഷ് , കാരാപ്പുഴ - ബിന്ദു കൊട്ടാരത്തിൽ , ഗാന്ധിനഗർ സൗത്ത് - പി.പി. ചന്ദ്രകുമാർ
കേരള കോൺഗ്രസ് എം
ചിങ്ങവനം - റീന ജയിംസ് (റീന ടീച്ചർ), പാലമൂട് - ജോസ് പള്ളിക്കുന്നേൽ, പാറമ്പുഴ - ജോജി കുറത്തിയാടൻ, എസ്.എച്ച്. മൗണ്ട്- ജൂബി ദീപു
എൻ.സി.പി
തിരുനക്കര - ലതിക സുഭാഷ്,
• കേരള കോൺഗ്രസ് (സ്കറിയ തോമസ്): താഴത്തങ്ങാടി -സുനിൽ എബ്രഹാം,
• ജനതാദൾ: മിനി സിവിൽ സ്റ്റേഷൻ -ബിന്ദു ശശി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

