Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം മെഡിക്കൽ കോളജ്...

കോട്ടയം മെഡിക്കൽ കോളജ് പി.ആർ.ഒ നിയമന വിവാദം; പോസ്റ്റ് ഓഫിസിലെ സി.സി ടി.വി പരിശോധിക്കാൻ പൊലീസ്

text_fields
bookmark_border
The girlfriend left him; The doctor got into Benzs car and set it on fire
cancel

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി.​ആ​ർ.​ഒ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ യു​വ​തി ജി​ല്ല പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​ലെ സി.​സി ടി.​വി പ​രി​ശോ​ധി​ക്കും. ജ​നു​വ​രി ആ​റി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി.​ആ​ർ.​ഒ ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​ൽ​നി​ന്ന്​ സ്പീ​ഡ് പോ​സ്റ്റി​ൽ ത​നി​ക്ക് അ​യ​ച്ച ക​ത്ത് അ​ഞ്ചാം തീ​യ​തി ല​ഭി​ച്ചെ​ന്നും അ​തു​പ്ര​കാ​ര​മാ​ണ്​ താ​ൻ പ​​ങ്കെ​ടു​ത്ത​തെ​ന്നു​മാ​ണ്​ യു​വ​തി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഓ​ഫി​സി​ലെ എ​ച്ച്.​ഡി.​എ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ യു​വ​തി​ക്ക് ക​ത്ത് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് ഓ​ഫി​സ് അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കു​ന്നു.

പി​ന്നെ​യെ​ങ്ങ​നെ​യാ​ണ് യു​വ​തി​ക്ക് ക​ത്ത് ല​ഭി​ച്ച​തെ​ന്നും ആ​രാ​ണ് അ​യ​ച്ച​തെ​ന്നും ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ലെ സി.​സി ടി.​വി പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫി​സി​ലെ​ത്തി​യ പൊ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. യു​വ​തി​ക്ക് ക​ത്ത് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. യു​വ​തി​യെ ആ​രെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​പ്പി​ച്ച​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് പി.​ആ​ർ.​ഒ ട്രെ​യി​​നി​യാ​യി​രു​ന്ന യു​വ​തി​യെ സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Medical CollegePolicePRO Appointment
News Summary - Kottayam Medical College PRO Appointment Controversy; Police to check CCTV of post office
Next Story