അപകടം കാത്ത് മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റൽ
text_fieldsകോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ പഴയ ബ്ലോക്ക്
കോട്ടയം: മെഡിക്കൽ കോളജിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടഭീഷണിയിൽ. മെഡിക്കൽ കോളജിന്റെ തുടക്കകാലത്തുള്ള പഴയ ഹോസ്റ്റലാണ് അപകടഭീഷണിയിലായത്. കാലപ്പഴക്കം വന്ന കെട്ടിടം പല ഭാഗങ്ങളിലും ഇടിഞ്ഞുവീഴുന്നുണ്ട്. വിദ്യാർഥികൾ പരാതി പറയുമ്പോൾ ഇടക്ക് അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും കെട്ടിടത്തിന്റെ സുരക്ഷക്ക് ഇത് മതിയാവില്ല.
നേരത്തെ തന്നെ വിദ്യാർഥികൾ പ്രിൻസിപ്പലിനും ആരോഗ്യമന്ത്രിക്കുമടക്കം പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ സാഹചര്യത്തിൽ വിദ്യാർഥികൾ ഏറെ ഭീതിയിലാണ്. മുറികളുടെ ജനലുകൾ പലതും ഇളകി നിൽക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ പഴയ ബ്ലോക്കിലെ മുറികളിലൊന്നിന്റെ ജനൽ തകർന്ന നിലയിൽ
പുറംഭാഗത്ത് പെയിന്റടിച്ചിട്ടുണ്ടെങ്കിലും അകത്തെ അവസ്ഥ ശോച്യമാണ്. മൂന്നുനില കെട്ടിടത്തിലായി 240 ഓളം എം.ബിബി.എസ് വിദ്യാർഥികളും 30 ഫാർമസി വിദ്യാർഥികളുമാണ് താമസിക്കുന്നത്. ഇതോടനുബന്ധിച്ച് പുതിയ ബ്ലോക്കുമുണ്ട്. പഴയ കെട്ടിടത്തിൽനിന്ന് തങ്ങളെ മാറ്റണമെന്നും പുതിയ ഹോസ്റ്റൽ കെട്ടിടം വേണമെന്നുമാവശ്യപ്പെട്ട് വിദ്യാർഥികൾ വീണ്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
ഫിറ്റ്നസ് പരിശോധിക്കണം -ചാണ്ടി ഉമ്മന്‍
കോട്ടയം: മെഡിക്കല്‍ കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അപകടാവസ്ഥയിലാണെന്നും ഫിറ്റ്നസ് അടിയന്തിരമായി പരിശോധിക്കണമെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഹോസ്റ്റല്‍ സന്ദര്‍ശിച്ച ശേഷം മറുപടി പറയുകയായിരുന്നു അദ്ദേഹം. കെട്ടിടം അടിമുടി തകര്‍ച്ചയിലാണ്.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ കോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ പഴയ ബ്ലോക്കിൽ സന്ദർശനം നടത്തുന്നു
ഹോസ്റ്റലിലേക്ക് പോകാനുള്ള വഴി പോലും തകര്‍ന്നിരിക്കുന്നു. പുതിയ കെട്ടിടം ഹോസ്റ്റലിന് അനിവാര്യമാണ്. അതുവരെ സര്‍ക്കാര്‍ ചെലവില്‍ കുട്ടികളെ സംരക്ഷിക്കണം. കെട്ടിട തകര്‍ച്ചയുടെ പേരില്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കരുത്. ഇവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്. എന്തെങ്കിലും സംഭവമുണ്ടായാല്‍ ആരു മറുപടി പറയുമെന്നും ചാണ്ടി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

