Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം മെഡിക്കൽ കോളജ്...

കോട്ടയം മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷം; സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ശിലാസ്ഥാപനം ഇന്ന്

text_fields
bookmark_border
കോട്ടയം മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷം; സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ശിലാസ്ഥാപനം ഇന്ന്
cancel

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന്​ ​മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്തി വി.​എ​ൻ. വാ​സ​വ​ൻ സ്വാ​ഗ​തം പ​റ​യും. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ടി.​കെ. ജ​യ​കു​മാ​ർ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ക്കും.

ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി ഗ്രീ​ൻ​കാ​മ്പ​സ്, ആ​ധു​നി​ക ഡി​ജി​റ്റി​ൽ ക്ലാ​സ് മു​റി​ക​ൾ, ഹെ​റി​റ്റേ​ജ് കാ​മ്പ​സ്, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി കോ​ള​ജി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​വും വ​ജ്ര​ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.കൂ​ടാ​തെ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തും.

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ

സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് -268.60 കോ​ടി

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി 564 കോ​ടി മു​ത​ൽ​മു​ട​ക്കു​ള്ള സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക്, സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് എ​ന്നി​വ​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി. ഒ​മ്പ​ത്​ നി​ല​യി​ലാ​യി 3,00,000 സ്ക്വ​യ​ർ ഫീ​റ്റ​റി​ൽ 310 കി​ട​ക്ക​യും അ​ത്യാ​ധു​നി​ക ലാ​ബ് സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും

പാ​രാ​മെ​ഡി​ക്ക​ൽ ഹോ​സ്റ്റ​ൽ -ആ​റ്​ കോ​ടി

ആ​റ് കോ​ടി മു​ട​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ക്കും. അ​ഞ്ച്​ ബ്ലോ​ക്കും നാ​ല് നി​ല​യു​മു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്ന്, ര​ണ്ട് ബ്ലോ​ക്കു​ക​ളു​ടെ ആ​ദ്യ​ത്തെ ര​ണ്ടു നി​ല​യു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ.

പൂർത്തീകരിച്ച പദ്ധതികൾ

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടു​ള്ള ജി​ല്ല മ​രു​ന്ന്​ സം​ഭ​ര​ണ​കേ​ന്ദ്രം.10 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച ഈ ​കെ​ട്ടി​ട​ത്തി​ന്റെ മ​രു​ന്ന്​ സം​ഭ​ര​ണ​ശാ​ല​യി​ൽ അ​ഞ്ചു​നി​ല​യി​ലാ​യി മ​ൾ​ട്ടി​ലെ​വ​ൽ റാ​ക്കി​ങ് സം​വി​ധാ​ന​മാ​ണു​ള്ള​ത്.

മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ സ​ർ​ജി​ക്ക​ൽ സ്റ്റോ​ർ

മൂ​ന്നു​കോ​ടി മു​ട​ക്കി പൊ​തു​മ​രാ​മ​ത്ത് നി​ർ​മി​ച്ച ര​ണ്ട് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ൽ മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ സ​ർ​ജി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കും

നേ​ത്ര​രോ​ഗം ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ർ

1.79 കോ​ടി മു​ട​ക്കി ആ​ർ.​എ​സ്.​ബി.​വൈ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നേ​ത്ര​രോ​ഗ ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ർ ക​ണ്ണി​ന്റെ ശ​സ്ത്ര​ക്രി​യ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​ൾ​ട്രാ ക്ലീ​ൻ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റാ​യ മോ​ഡു​ലാ​ർ സം​വി​ധാ​ന​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ൻ​ഡ​മി​ക് ഐ.​സി.​യു 58.47 ല​ക്ഷം

കോ​വി​ഡു​പോ​ലു​ള്ള മ​ഹാ​മാ​രി​ക​ളി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഐ.​സി.​യു​വാ​ണ്. 10 കി​ട​ക്ക​യു​ണ്ട്. ന്യൂ​റോ​സ​ർ​ജ​റി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ മൂ​ന്ന്​ കോ​ടി 16 ല​ക്ഷം

മെ​ന്റ​ൽ ഹെ​ൽ​ത്ത്​ റി​വ്യൂ ബോ​ർ​ഡ് കോ​ട്ട​യം

കേ​ര​ള സ്റ്റേ​റ്റ്മെ​ന്റ​ൽ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ മെ​ന്റ​ൽ ഹെ​ൽ​ത്ത് റി​വ്യൂ ബോ​ർ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ചു. ഇ​തി​ന്റെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Medical College
News Summary - Kottayam Medical College Diamond Jubilee Celebration; Super specialty block stone Foundation today
Next Story