ജില്ലയിൽ 16,23,269 വോട്ടർമാർ; പുരുഷന്മാർ 77,6362, സ്ത്രീകൾ 84,6896
text_fieldshttps://www.madhyamam.com/tags/final-voter-list
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ കോട്ടയം ജില്ലയിൽ ആകെ 16,23,269 വോട്ടർമാർ. വാർഡ് പുനർ വിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്.
77,6362 പുരുഷൻമാരും 84,6896 സ്ത്രീകളും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 11 പേരുമാണ് പട്ടികയിലുള്ളത്. പ്രവാസി വോട്ടർ പട്ടികയിൽ 37 പേരുണ്ട്. വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

