Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൗ​മാ​ര കാ​യി​ക​ക്കു​തി​പ്പി​ന് ട്രാ​ക്കു​ണ​ർ​ന്നു: കോ​ട്ട​യം ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം

text_fields
bookmark_border
കൗ​മാ​ര കാ​യി​ക​ക്കു​തി​പ്പി​ന് ട്രാ​ക്കു​ണ​ർ​ന്നു: കോ​ട്ട​യം ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം
cancel
camera_alt

ശ്രീ​ഹ​രി സി. ​ബി​നു (സീ​നി​യ​ർ ബോ​യ്‌​സ് 100 മീ​റ്റ​ർ-​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മു​രി​ക്കും​വ​യ​ൽ)

കാ​ഞ്ഞി​ര​പ്പ​ള്ളി: ട്രാ​ക്കി​നും ഫീ​ൽ​ഡി​നും ആ​വേ​ശം പ​ക​ർ​ന്ന് 24ാമ​ത് റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ മ​ണ്ണി​ൽ കൊ​ടി​യേ​റി. ആ​ദ്യ​ദി​ന​ത്തി​ൽ 11 സ്വ​ർ​ണം, 10 വെ​ള്ളി, 4 വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 89 പോ​യ​ന്‍റു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല ഒ​ന്നാം​സ്ഥാ​ന​ത്ത്. പാ​ലാ (3 സ്വ​ർ​ണം, 3 വെ​ള്ളി, 3 വെ​ങ്ക​ലം-27 പോ​യ​ന്‍റ്), കോ​ട്ട​യം ഈ​സ്റ്റ് (3 സ്വ​ർ​ണം, 1 വെ​ള്ളി, 5 വെ​ങ്ക​ലം -23 പോ​യ​ന്‍റ്), ഈ​രാ​റ്റു​പേ​ട്ട (15 പോ​യ​ന്‍റ്), വൈ​ക്കം (14 പോ​യ​ന്‍റ്) ഉ​പ​ജി​ല്ല​ക​ളാ​ണ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള സ്ഥാ​ന​ക്കാ​ർ.

അ​ത്​​ല​റ്റി​ക്സി​ൽ 51 പോ​യ​ന്‍റു​മാ​യി കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സാ​ണ് മു​ന്നി​ൽ. എ​ട്ടു സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ്​ സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മു​രി​ക്കു​വ​യ​ൽ, സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് പാ​ലാ, എ​സ്.​എം.​വി എ​ച്ച്.​എ​സ്.​എ​സ് പൂ​ഞ്ഞാ​ർ, എം.​ഡി.​എ​സ്. എ​ച്ച്.​എ​സ്.​എ​സ് കോ​ട്ട​യം എ​ന്നി​വ​യാ​ണ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

ശ്രീ​ഹ​രി​യും പാ​ർ​വ​തി​യും വേ​ഗ​താ​ര​ങ്ങ​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഗ്ലാ​മ​ർ ഇ​ന​മാ​യ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ലെ തീ​പാ​റു​ന്ന പ്ര​ക​ട​ന​ത്തി​നും മ​ൺ​ട്രാ​ക്കും കാ​യി​ക​പ്രേ​മി​ക​ളും സാ​ക്ഷി​യാ​യി. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മു​രി​ക്കും​വ​യ​ൽ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ശ്രീ​ഹ​രി സി. ​ബി​നു​വും (0:11:4) സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഭ​ര​ണ​ങ്ങാ​നം എ​സ്.​എ​ച്ച്.​ജി.​എ​ച്ച്.​എ​സി​ലെ പാ​ർ​വ​തി ബി​ജു​വും (0:13:8) കാ​യി​ക​മേ​ള​യി​ലെ വേ​ഗ​താ​ര​ങ്ങ​ളാ​യി സ്വ​ർ​ണം നേ​ടി.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​ഹ​രി, പ​രി​ശീ​ല​ക​ൻ സ​ന്തോ​ഷ് ജോ​ർ​ജി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഫു​ട്ബാ​ളി​ൽ നി​ന്ന്​ അ​ത്‍ല​റ്റി​ലേ​ക്ക് എ​ത്തി​യ​ത്. 100, 200 മീ​റ്റ​ർ ഓ​ട്ടം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ജി​ല്ല ചാ​മ്പ്യ​നാ​യി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ഈ ​ര​ണ്ട് ഇ​ന​ങ്ങ​ളി​ൽ വെ​ള്ളി നേ​ടി​യി​ട്ടു​ണ്ട്. ലു​ധി​യാ​ന​യി​ൽ ന​ട​ന്ന മി​ഡ് ലേ ​റി​ലേ​യി​ൽ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. കൂ​ട്ടി​ക്ക​ൽ തേ​മ്പു​ഴ ച​വ​റ​നാ​ലി​ൽ സി. ​ബി​ജു​വി​ന്‍റെ​യും സു​നി​യു​ടെ​യും മ​ക​നാ​ണ്.

സീ​നി​യ​ർ 100 മീ​റ്റ​റി​ൽ വേ​ഗ താ​ര​മാ​യ പാ​ർ​വ​തി ബി​ജു മു​മ്പ് സ​ബ് ജൂ​നി​യ​ർ 100 മീ​റ്റ​റി​ൽ വേ​ഗ താ​ര​മാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. പൈ​ക മ​ല്ലി​ശേ​രി തെ​ക്കേ​പു​റ​ത്ത് ടി.​ആ​ർ. ബി​ജു-​സി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ പാ​ർ​വ​തി, ഭ​ര​ണ​ങ്ങാ​ന​ത്തെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ടി.​എ. ആ​ദി​ൽ അ​യൂ​ബ് (0:11:5)-ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മു​രി​ക്കും​വ​യ​ൽ വെ​ള്ളി​യും കെ.​യു. മ​ഹേ​ശ്വ​ർ (0:11:7) എം.​ഡി.​എ​സ്. എ​ച്ച്.​എ​സ്.​എ​സ് കോ​ട്ട​യം വെ​ങ്ക​ല​വും നേ​ടി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ സി​യോ​ന മ​രി​യ സി​ജു (0:14:1)-ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മു​രി​ക്കും​വ​യ​ൽ വെ​ള്ളി​യും ടി.​പി. ആ​ര​തി (0:14:3)-സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ് കോ​ട്ട​യം വെ​ങ്ക​വും നേ​ടി.

സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും യു.​പി സ്വ​ദേ​ശി​യു​മാ​യ എം.​ഡി. മ​റൂ​ഫും സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളി​ൽ ഭ​ര​ണ​ങ്ങാ​നം എ​സ്.​എ​ച്ച്.​ജി.​എ​ച്ച്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഗാ​യ​ത്രി ജോ​ബി​യും ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളി​ൽ കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യും യു.​പി സ്വ​ദേ​ശി​യു​മാ​യ വി​ഷ്ണു യാ​ദ​വും ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ കോ​ട്ട​യം എം.​ഡി.​എ​സ്. എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹെ​ന്ന കെ​സി​യ സ​ബി​നും സ്വ​ർ​ണം നേ​ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kottayam district school meet
Next Story