കോട്ടയം ജില്ല നിക്ഷേപക സംഗമം: 573 കോടിയുടെ പദ്ധതികൾ, 2458 തൊഴിലവസരങ്ങൾ
text_fieldsകോട്ടയം: 573 കോടിയുടെ നിക്ഷേപവും 2458 തൊഴിലവസരവും സൃഷ്ടിക്കുന്ന 95 പദ്ധതികൾ ജില്ല നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ചു.സ്വകാര്യ വ്യവസായ പാർക്കുകൾ, ഭക്ഷ്യസംസ്കരണം, ക്ഷീര ഉൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, ആയുർവേദ ടൂറിസം സംരംഭങ്ങൾ, സേവന വ്യാപാര സംരംഭങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായുള്ള പദ്ധതികളാണ് വ്യവസായ വകുപ്പ് ജില്ല വ്യവസായ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ അവതരിപ്പിച്ചത്.
കോട്ടയം ഐഡ ഹോട്ടലിൽ നടന്ന നിക്ഷേപകസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടയം നഗരസഭ അംഗം എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ കോട്ടയം എ.ജി.എം സുരേഷ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, കെ.എസ്.എസ്.ഐ.എ പ്രസിഡന്‍റ് കെ. ദിലീപ്കുമാർ, കനറാ ബാങ്ക് എ.ജി.എം ജയകുമാർ എന്നിവർ സംസാരിച്ചു.
മികച്ച രീതിയിൽ സംരംഭങ്ങൾക്ക് വായ്പ അനുവദിച്ച ബാങ്കുകളെയും സംരംഭകത്വ പ്രോത്സാഹനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താലൂക്ക് വ്യവസായ ഓഫിസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

