കൂട്ടിക്കൽ മിഷൻ: വികസന തുടർച്ചക്ക് സഭ നേതൃത്വം നൽകും -മാർ കല്ലറങ്ങാട്ട്
text_fieldsപാലാ: കൂട്ടിക്കലിന്റെ പുനർനിർമാണവും സമഗ്രപുരോഗതിയും ഉറപ്പാക്കാനാവശ്യമായ വികസനാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് പാലാ രൂപത നേതൃത്വം നൽകുമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രകൃതിക്ഷോഭത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷന്റെ ഭാഗമായി നിർമാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു ബിഷപ്.
മിഷൻ ചീഫ് കോഓഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ഹോം പാലാ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി സി.എം.ഐ, ഫാ. സിറിൾ തയ്യിൽ, ഡാന്റിസ് കൂനാനിക്കൽ എന്നിവർ സംസാരിച്ചു.
നിർമാണം പൂർത്തിയായ ഒമ്പതു വീടുകളുടെ താക്കോൽദാനവും രാജു പൊട്ടംകുളം ദാനമായി നൽകിയ സ്ഥലത്ത് പുതുതായി നിർമിക്കുന്ന എട്ടു വീടുകളുടെ ശിലകളുടെ ആശീർവാദവും നടന്നു. ഏന്തയാർ ഇടവകയിൽ നിർമിച്ച പുതിയ വീടുകളുടെ ആശീർവാദത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സംബന്ധിച്ചു.
എം.പി. ജോർജ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോർജ്, പള്ളി വികാരി ഫാ. ജോർജ് ചൊള്ളനാൽ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസ് ചെറുകര കുന്നേൽ, ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ, സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് ഓഫിസർമാരായ സിബി കണിയാംപടി, മാനുവൽ ലാനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

