Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right182 സ്കൂളുകൾക്ക്...

182 സ്കൂളുകൾക്ക് കൈറ്റിന്‍റെ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ്

text_fields
bookmark_border
182 സ്കൂളുകൾക്ക് കൈറ്റിന്‍റെ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ്
cancel
camera_alt

ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് വിതരണം കൈറ്റ്

സി.ഇ.ഒ കെ.അൻവർ സാദത്ത് ഓൺലൈനായി നിർവഹിക്കുന്നു

Listen to this Article

കോട്ടയം: ചന്ദ്രയാൻ-3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും മനസ്സിലാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ല സഹവാസ ക്യാമ്പ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.

ജില്ലയിലെ 182 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ഓൺലൈനായി നിർവഹിച്ചു. സബ് ജില്ല ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 78 കുട്ടികൾക്കാണ് രണ്ടു ദിവസ ക്യാമ്പിൽ പ്രോഗ്രാമിങ്ങും ത്രിമാന അനിമേഷനിലും പരിശീലനം നൽകുക.

കുറഞ്ഞ ബാൻഡ്‌വിഡ്‌ത്തിലും ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ ഉപകരണങ്ങൾ തയാറാക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, കുഴൽക്കിണറുകൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് നേരിട്ട് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് ക്യാമ്പിലൂടെ പരിചയപ്പെടുന്നത്.

ഐ.ഒ.ടി സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി 32 ഡെവലപ്മെന്റ് ബോർഡാണ് പ്രധാന ഘടകം. അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിങ് തുടങ്ങിയ വിവിധ സെൻസറുകളും 4 ഡബ്ല്യു.ഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ് എന്നിവയും ഇതിലുണ്ട്.

ഇവ ഉപയോഗിച്ച് സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്കുള്ള സ്മാർട്ട് ഉപകരണങ്ങൾ, സുരക്ഷ ക്രമീകരണങ്ങൾ തുടങ്ങിയ സങ്കീർണ പ്രോജക്ടുകൾ കുട്ടികൾക്ക് തനിയെ നിർമിക്കാനാകും. പ്രോജക്ട് തയാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി പഠിക്കാനും അവസരം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newskitesrobotic kit
News Summary - Kite's advanced robotics kit for 182 schools
Next Story