കൈറ്റ് ഹരിതവിദ്യാലയം: അക്കരപ്പാടം ഗവ. യു.പി സ്കൂളിന് മികച്ച നേട്ടം
text_fieldsഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അക്കരപ്പാടം
ഗവ.യു.പി.സ്കൂളിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡ് നൽകുന്നു
കോട്ടയം: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കാൻ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം ജില്ലക്ക് മികച്ച നേട്ടം. പ്രൈമറി വിഭാഗത്തിൽ അക്കരപ്പാടം ഗവ. യു.പി സ്കൂൾ അവസാന റൗണ്ടിലെത്തി. ടര്ഫോടുകൂടിയ ഫുട്ബാള്‍ ഗ്രൗണ്ട്, ഓഡിറ്റോറിയം, സൈക്കിള്‍ പാര്‍ക്കിങ് ഷെഡ്, ഡൈനിങ് ഹാള്‍ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളുള്ള സ്കൂള്‍ പൊതുസമൂഹവും സ്കൂളും ഒന്നിച്ചാല്‍ എന്തൊക്കെ സാധ്യമാകും എന്നതിനെ ഉദാഹരണമാണ്.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ മികവുകളാണ് സ്കൂളിനെ അംഗീകാരത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. 50,000 രൂപയും ശിൽപ്പവുമാണ് സ്കൂളിന് സമ്മാനമായി ലഭിച്ചത്.
ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ 825 സ്കൂളുകളിൽനിന്നു തെരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. 26 സ്കൂളുകൾ രണ്ടാം റൗണ്ടിൽ എത്തി. രണ്ടു ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

