Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
kidneys damaged rajappan, seeks the help of well-wishers
cancel
camera_alt

രാജപ്പൻ

ചങ്ങനാശ്ശേരി: വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ തുടര്‍ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കളമ്പാട്ടുചിറ, കുരട്ടിമലമറ്റത്തില്‍ രാജപ്പനാണ് സഹായം തേടുന്നത്. രക്തത്തില്‍ ക്രിയാറ്റി​െൻറ അളവ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ് രാജപ്പ​െൻറ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായത്.

കുരിശുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടുവീതം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഓരോ തവണയും ഡയാലിസിസിനും മരുന്നിനുമായി 1500​​ രൂപയോളം ചെലവുണ്ട്​. മാസം 10000 രൂപയോളം ചികിത്സക്കായി വേണ്ടിവരുന്നു. മേസ്തിരിപ്പണിക്കാരനായ രാജപ്പന് രോഗം ബാധിച്ചതോടെ ജോലി ഇല്ലാതായി. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഭാര്യ ചെല്ലമ്മക്ക്​ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല.

ആറാം ക്ലാസില്‍ പഠിക്കുന്ന മകളുമായി കളമ്പാട്ടുചിറയിലെ പാടത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം എല്ലാവര്‍ഷവും വെള്ളപ്പൊക്ക ദുരിതവും അനുഭവിക്കുന്നവരാണ്. ​കെ.ടി. രാജപ്പ​െൻറ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചിങ്ങവനം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 40685101015249, ഐ.എഫ്.എസ്.ഇ കോഡ്-KLGB0040685, ഫോണ്‍: 9744491318.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidneydamagerajappan
News Summary - kidneys damaged rajappan, seeks the help of well-wishers
Next Story