വൃക്കകൾ മാറ്റിവെക്കാൻ കനിവുതേടി റജീന
text_fieldsറജീന
കോട്ടയം: വൃക്കകൾ തകരാറിലായ വീട്ടമ്മ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവാതുക്കൽ കൂർക്കകാലായിൽ റജീന സാദത്താണ് (43) ജീവൻ നിലനിർത്താനായി സഹായം തേടുന്നത്. ഭർത്താവ് സാദത്തിനും പ്ലസ് ടുവിൽ പഠിക്കുന്ന മകനുമൊപ്പം വാടകവീട്ടിലാണ് താമസം.
സാദത്ത് വാടകക്ക് ഓട്ടോ ഓടിച്ചുകിട്ടുന്നതാണ് കുടുംബത്തിന്റെ ഏകവരുമാനം. ഇത് ആഴ്ചയിൽ നാലുതവണ ഡയാലിസിസ് ചെയ്യാൻകൂടി തികയില്ല. പണമില്ലാത്തതിനെ തുടർന്ന് ഡയാലിസിസ് മുടങ്ങിയതിനാൽ രണ്ടുമാസം മുമ്പ് രോഗം മൂർച്ഛിച്ച് റജീന കുഴഞ്ഞുവീണിരിന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞതിനാൽ ജീവൻ തിരികെക്കിട്ടി. മൂന്നുമാസത്തിനകം വൃക്ക മാറ്റിവെക്കണമെന്നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപ്രതിയിലെ ഡോക്ടർമാരുടെ നിർദേശം. രണ്ടുവർഷമായി റജീനയുടെ വൃക്കകൾ തകരാറിലാണ്. ഏഴ് മാസമായി ആഴ്ചയിൽ നാല് ഡയാലിസിസ് വീതമാണ് ചെയ്യുന്നത്.
ഇതിന് മെഡിക്കൽ കോളജിൽ താമസംവരുന്നതിനാൽ സ്വകാര്യ ആശുപത്രി വഴിയാണ് നിലവിൽ ചികിത്സ നടത്തുന്നത്. നിത്യവൃത്തിക്കുപോലും കഴിവില്ലാത്ത അവസ്ഥയിൽ 10 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ എങ്ങനെ ചെയ്യാനാകും എന്ന ആശങ്കയിലാണ് കുടുംബം. റജീനയുടെ പേരിൽ വേളൂർ കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്(4004101004634). ഐ.എഫ്.സി CNRB0004004, ഗൂഗ്ൾ പേ-7356295070, ഫോൺ പേ-7356295070.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

