Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​:...

സ്വർണക്കടത്ത്​: റോളില്ലാതെ  സംസ്ഥാന പൊലീസ്​

text_fields
bookmark_border
സ്വർണക്കടത്ത്​: റോളില്ലാതെ  സംസ്ഥാന പൊലീസ്​
cancel

കോട്ടയം: സ്വർണക്കടത്ത്​ കേസിൽ റോളൊന്നും ഇല്ലാതെ സംസ്ഥാന പൊലീസ്​. കസ്​റ്റംസി​​െൻറ അ​േന്വഷണവിവരങ്ങ​േളാ നീക്കങ്ങ​േളാപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ്​ ​േലാക്കൽ പൊലീസ്​.അന്വേഷണം സർക്കാറിനെയോ ഉന്നതനേതാക്കളെയോ ബാധിക്കുമോ എന്നുപോലും കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും കഴിയുന്നില്ല. 

കസ്​റ്റംസി​​െൻറ നീക്കങ്ങൾ പഴുതടച്ചുള്ളതാണ്​. വിവരങ്ങൾ ചോർന്നേക്കുമെന്ന സൂചനയുള്ളതിനാൽ അന്വേഷണത്തി​​െൻറ തുടക്കത്തിൽതന്നെ ഏതാനും ഉ​ദ്യോഗസ്ഥരെ കസ്​റ്റംസ്​ കമീഷണർ ചുമതലയിൽനിന്ന്​ ഒഴിവാക്കിയിരുന്നു. കേസ്​ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ​േക്കാ മറ്റ്​ അന്വേഷണ ഏജൻസിക​ൾ​േക്കാ കൈമാറരുതെന്ന കർശന നിർദേശവും തുടക്കത്തിൽതന്നെ നൽകിയിരുന്നു. സംശയനിഴലിൽ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്​.

അന്വേഷണ ഉദ്യോഗസ്ഥരുടെ  ഫോണുകളും നിരീക്ഷണത്തിലാണ്​. പഴുതടച്ച അന്വേഷണവുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാറും അന​ുമതി നൽകിയിട്ടുണ്ട്​. പുറത്തുനിന്നുള്ള ഇടപെടലുകളും നിരീക്ഷണത്തിലാണ്​. ഫലത്തിൽ കേസി​​െൻറ അന്വേഷണഗതി സംബന്ധിച്ച്​ സർക്കാർവൃത്തങ്ങളും ആശങ്കയിലാണ്​. എഫ്​.ഐ.ആർ തയാറാക്കിയതുപോലും കോടതിയിൽ എത്തിയശേഷമാണ്​ പുറത്തായത്​. കസ്​റ്റംസി‍​െൻറ അന്വേഷണം സർക്കാർ പരിപാടികളിലേക്കും നീളുമെന്നതിനാൽ വിവരങ്ങൾക്കായി രഹസ്യാന്വേഷണ വിഭാഗം നെ​ട്ടോട്ടത്തിലാണ്​. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ഉ​ണ്ടായേക്കാം. ചില ​ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരും എൻ.ഐ.എയുടെയും കസ്​റ്റംസി​​െൻറയും നിരീക്ഷണ പട്ടികയിലാണ്​. ഇവരെ സംബന്ധിച്ച കൂടുതൽ വിവരം ശേഖരിക്കുകയാണ്​ അന്വേഷണസംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policegold smugglingkerala newsmalayalam news
News Summary - Kerala Police in gold smuggling case-Kerala news
Next Story