Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള...

കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ എൽ.ഡി.എഫ്​ പ്രവേശനം: സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സി.പി.എം

text_fields
bookmark_border
jose k mani and thomas isacc
cancel
camera_alt

സി.​പി.​എം കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ‘ധ​ന​വി​ചാ​ര സ​ദ​സ്സ്​​’ വേ​ദി​യി​ൽ ഡോ. ​തോ​മ​സ്​ ഐ​സ​ക്കും ജോ​സ്​ ​കെ. ​മാ​ണി എം.​പി​യും ​ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന്‍റെ എ​ൽ.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ സി.​പി.​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ന്ന്​ സി.​പി.​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്. നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​മാ​ണ്​ സി.​പി.​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​ന് ചേ​രു​ന്ന​താ​യി​രു​ന്നി​ല്ല സി.​പി.​ഐ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​സ്ഥാ​ന​ത്തു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും. സീ​റ്റ് വി​ഭ​ജ​ന ച​ര്‍ച്ച​യി​ല്‍ ഉ​ള്‍പ്പെ​ടെ സി.​പി.​ഐ പ​ക്വ​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പൊ​ലീ​സ് വീ​ഴ്ച​ക​ൾ സ​ർ​ക്കാ​റി​ന് കോ​ട്ട​മാ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

പൊ​ലീ​സി​ന്‍റെ ചി​ല പ്ര​വൃ​ത്തി​ക​ള്‍ സ​ര്‍ക്കാ​റി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ച​താ​യി അ​യ​ര്‍ക്കു​ന്നം, ച​ങ്ങ​നാ​ശ്ശേ​രി, ത​ല​യോ​ല​പ്പ​റ​മ്പ് ഏ​രി​യ​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വി​മ​ര്‍ശ​ന​മു​ന്ന​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര പാ​ര്‍ട്ടി​യു​ടെ അ​ച്ച​ട​ക്ക​ത്തി​ന്​ ചേ​രാ​ത്ത​താ​യെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.

കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ന്‍റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം ജി​ല്ല​യി​ൽ പാ​ർ​ട്ടി​ക്ക്​​ ഗു​ണ​ക​ര​മാ​യെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പാ​ർ​ട്ടി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ഇ​തി​ലൂ​ടെ അ​ടു​ത്ത​താ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സി​നെ അ​ക​റ്റു​ന്ന​തി​ൽ പാ​ർ​ട്ടി ജി​ല്ല നേ​തൃ​ത്വം​ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ടു. കോ​ട്ട​യം ജി​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ഇ​ട​ത്തേ​ക്ക്​ എ​ത്തി​യ​ത്.

ഇ​തി​ലൂ​ടെ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണം​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ​യും ക​ടു​ത്തു​രു​ത്തി​യി​ലെ​യും തോ​ൽ​വി ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വു​മൂ​ല​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ ജി​ല്ല​യി​ലെ ഒ​മ്പ​തി​ൽ അ​ഞ്ച്​ മ​ണ്ഡ​ല​ത്തി​ലും എ​ൽ.​ഡി.​എ​ഫി​ന്​ വി​ജ​യി​ക്കാ​നാ​യി.

വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട്​ നേ​ടാ​നാ​യി. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത്.

ചെഞ്ചുവപ്പായി കോട്ടയം

ഉ​യ​ർ​ന്നു​പാ​റു​ന്ന ചെ​​​​ങ്കൊ​ടി​ക്കൊ​പ്പം ദീ​പ​ശി​ഖ​യും തെ​ളി​ഞ്ഞ​തോ​ടെ, അ​ക്ഷ​ര​ന​ഗ​രി​യി​ൽ സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം. നീ​ണ്ടൂ​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്​​മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്​ എ​ത്തി​ച്ച ദീ​പ​ശി​ഖ തെ​ളി​ഞ്ഞ​തോ​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​റാ​യ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം വൈ​ക്കം വി​ശ്വ​ൻ പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ, വൈ​ക്കം വി​ശ്വ​ൻ, ഡോ. ​ടി.​എം. തോ​മ​സ്​ ഐ​സ​ക്, പി.​കെ. ശ്രീ​മ​തി, എം.​സി. ജോ​സ​ഫൈ​ൻ, എ​ള​മ​രം ക​രിം, സം​സ്​​ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ എം.​എം. മ​ണി, കെ.​ജെ. തോ​മ​സ്, പി. ​രാ​ജീ​വ്, സം​സ്ഥാ​ന സ​മി​തി അം​ഗം വി.​എ​ൻ. വാ​സ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്രൂ​പ് ച​ർ​ച്ച​ക്കു​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ പൊ​തു ച​ർ​ച്ച​യും ആ​രം​ഭി​ച്ചു. 150 പ്ര​തി​നി​ധി​ക​ളും 39 ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു​ള്ള ക​ട​ന്നു​വ​ര​വി​നെ പ്ര​തി​നി​ധി​ക​ൾ ഭൂ​രി​ഭാ​ഗ​വും സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ ചി​ല വി​മ​ർ​ശ​ന​ങ്ങ​ളു​മു​യ​ർ​ന്നു. ഇ​ട​ത് ​ച​ട്ട​ക്കൂ​ട്ടി​ലേ​ക്ക്​ ഇ​വ​ർ പൂ​ർ​ണ​മാ​യി വ​ഴ​ങ്ങി​യി​ട്ടി​ല്ലെ​ന്ന പ​രി​ഭ​വ​മാ​ണ്​ ചി​ല​ർ പ​​​ങ്കി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ൽ പേ​ർ സം​സാ​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്​​ത​കോ​ത്സ​വും കാ​ർ​ഷി​ക നാ​ട്ടു​ച​ന്ത​യും നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​യോ​ഗ​ക്ഷ​മ​മാ​യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി സ്വാ​പ് സെ​ന്‍റ​റു​മു​ണ്ട്.

ചൈനയുടെ വളർച്ച സോഷ്യലിസ്റ്റ്​ നേട്ടം -എസ്. രാമചന്ദ്രൻപിള്ള

ചൈ​ന​യു​ടെ അ​ഭൂ​ത​പൂ​ർ​വ വ​ള​ർ​ച്ച സോ​ഷ്യ​ലി​സ​ത്തി​ന്‍റെ നേ​ട്ട​മാ​ണെ​ന്നും ഇ​ത്​ മ​റ​ച്ചു​​വെ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ക​ള്ള​പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള. അ​മേ​രി​ക്ക​ൻ മേ​ധാ​വി​ത്വം ചോ​ദ്യം ചെ​യ്യും​വി​ധം ചൈ​ന ക​രു​ത്താ​ർ​ജി​ച്ചു. ഇ​തോ​ടെ​യാ​ണ്​ ചൈ​ന​ക്കെ​തി​രെ വ​ലി​യ പ്ര​ചാ​ര​വേ​ല​ക​ൾ ആ​രം​ഭി​ച്ച​ത്. അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​തി​ന്​ പി​ന്നി​ൽ. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തി ചൈ​ന​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കാ​നാ​ണ്​ അ​വ​രു​ടെ ശ്ര​മം.

ഇ​തി​ന്​ കേ​ന്ദ്രം നി​ന്നു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും രാ​മ​ച​ന്ദ്ര​ൻ​പി​ള്ള കു​റ്റ​പ്പെ​ടു​ത്തി. സി.​പി.​എം കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പ്ര​തി​നി​ധി​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്ത് ദാ​രി​ദ്ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ചൈ​ന​യു​ടെ സം​ഭാ​വ​ന വ​ലു​താ​ണ്. ഇ​ന്ത്യ​യി​ൽ 60 ശ​ത​മാ​നം ദ​രി​ദ്ര​രു​ള്ള​പ്പോ​ൾ ലോ​ക​ത്ത് ദ​രി​ദ്ര​രെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ചൈ​ന​യു​ടെ സം​ഭാ​വ​ന 70 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ ചൈ​ന​ക്കെ​തി​രാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും എ​സ്.​ആ​ർ.​പി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഗ​വ​ർ​ണ​ർ​മാ​രി​ൽ വ​ലി​യൊ​രു​നി​ര ആ​ർ.​എ​സ്.​എ​സ്​ ​പ്ര​ചാ​ര​ക​രാ​ണെ​ന്നും ഇ​വ​ർ സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തു​മെ​ല്ലാം ഇ​ട​പെ​ട്ട്​ അ​ട്ടി​മ​റി​ക്ക്​ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കെ-റെയിൽ കേരളത്തെ നിക്ഷേപ സംസ്ഥാനമാക്കും -തോമസ് ഐസക്

കെ-​റെ​യി​ൽ പ​ദ്ധ​തി കേ​ര​ള​ത്തെ നി​ക്ഷേ​പ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. കെ-​റെ​യി​ൽ വ​ന്നാ​ൽ സ​ർ​ക്കാ​റി​ന്‍റെ വ​രു​മാ​നം കൂ​ടും. ഇ​താ​ണ് കെ-​റെ​യി​ലി​ന്‍റെ ലാ​ഭം. സാ​ധാ​ര​ണ​ക്കാ​ര​ന് ക്ഷേ​മം ഉ​റ​പ്പാ​ക്കും. രാ​ജ്യം വ​ള​രു​ന്ന​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച. കേ​ര​ള​ത്തി​ലെ ഒ​രു​പൗ​ര​ന്‍റെ ശ​രാ​ശ​രി വ​രു​മാ​നം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ 50 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ട് പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​വേ​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക്​ പ​റ​ഞ്ഞു. സി.​പി.​എം കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'ധ​ന​വി​ചാ​ര സ​ദ​സ്സ്​-​ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യും കേ​ര​ള​ത്തി​ന്‍റെ ബ​ദ​ലും' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വെ​ക്കു​ന്ന കേ​ര​ള മോ​ഡ​ൽ എ​ന്ന ആ​ശ​യ​ത്തി​ന് രാ​ജ്യ​ത്താ​ക​മാ​നം വ​ലി​യ പി​ന്തു​ണ ല​ഭി​ക്കു​ന്ന​താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം.​പി പ​റ​ഞ്ഞു. കേ​ര​ളം കാ​ഴ്ച​വെ​ക്കു​ന്ന ബ​ദ​ൽ രാ​ജ്യം ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
TAGS:cpm kerala congress 
News Summary - Kerala Congress-M's entry into LDF: CPM says CPI did not follow etiquette
Next Story