കീഴൂർ ദേവസ്വം ബോർഡ് കോളജ് ഉന്നത നിലവാരത്തിലേക്ക്
text_fieldsഉന്നതനിലവാരത്തിൽ നിർമിച്ച
കോളജ് ലാബ് കെട്ടിടം
തലയോലപ്പറമ്പ്: കീഴൂർ ദേവസ്വം ബോർഡ് കോളജ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉയർച്ചയിലേക്ക്. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച മന്ദിരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ വെള്ളിയാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
പുതിയതായി ആരംഭിക്കുന്ന ബി.സി.എ, ബി.എ മൾട്ടിമീഡിയ കോഴ്സുകളുടെയും അത്യാധുനിക സൗകര്യമുള്ള മീഡിയ ലാബിന്റെയും ഉദ്ഘാടനവും നടക്കും. നിലവിലുള്ള എം.എ ജേണലിസം കോഴ്സ് കൂടുതൽ ആകർഷകമാക്കാൻ പര്യാപ്തമായ മീഡിയ ലാബാണ് സജ്ജീകരിച്ചിരിക്കുന്നത്.
ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റിൽ ബി.ടി.ടി.എം, എം.ടി.ടി.എം, ബി.എ മലയാളം കോപ്പി റൈറ്റിങ്, ബി.കോം, എം.കോം, എം.എ ഇംഗ്ലീഷ്, ഇലക്ട്രോണിക്സിൽ ബി.എസ്സി, എം.എസ്സി എന്നിവയാണ് കോളജിലെ മറ്റ് കോഴ്സുകൾ.യോഗത്തിൽ മഹാത്മാഗാന്ധി സർവകലാശാല പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

