Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയും ഭർത്താവും തെരഞ്ഞെടുപ്പുഗോദയിൽ; ഭർത്താവിന് കന്നിയങ്കം

text_fields
bookmark_border
ഭാര്യയും ഭർത്താവും തെരഞ്ഞെടുപ്പുഗോദയിൽ; ഭർത്താവിന് കന്നിയങ്കം
cancel

കറുകച്ചാൽ: തദ്ദേശ പോരിനൊരുങ്ങി ചമ്പക്കര ദ്വാരകയിൽ ശ്രീജിഷയും ഭർത്താവ് അഡ്വ. കിരൺകുമാറും​. ശ്രീജിഷ നിലവിൽ കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡ്​ അംഗമാണ്. വനിത സംവരണം മാറി നാലാംവാർഡ് ജനറൽ ആയപ്പോഴാണ് ഭർത്താവായ കിരൺകുമാറിന് മത്സരിക്കാൻ കുറിവീണത്. ഭാര്യ തൊട്ടുകിടക്കുന്ന അഞ്ചാം വാർഡിലേക്ക് മാറുകയും ചെയ്​തു. ഇരുവരും ഇടതുമുന്നണി സ്ഥാനാർഥികളാണ്.

മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.ഐ പ്രവർത്തകനുമായ എസ്​. പ്രഭാകരകുറുപ്പാണ് കിരൺകുമാറി​െൻറ പിതാവ്. മുൻ മന്ത്രി കെ. നാരായണക്കുറുപ്പി​െൻറ സഹോദരി പുത്രനാണ്. അഭിഭാഷകനായ കിരൺകുമാറിനിത് കന്നി അങ്കമാണ്.

ഭാര്യ: ശ്രീജിഷ ബി.എഡ് ബിരുദധാരിയാണ്. പട്ടികയിൽ ആദ്യംതന്നെ ഇടംനേടിയ ഇരുവരും വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ചു. മികച്ച വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story