വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന്
text_fieldsകറുകച്ചാൽ: വീട്ടമ്മയെ വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുറ്റിക്കൽ തെക്കേവിളയിൽ ബെന്നിയുടെ ഭാര്യ ഷൈനിയെയാണ് (36) ഞായറാഴ്ച രാവിലെ വീടിനുള്ളിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും ബന്ധുക്കളും ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹയതുണ്ടെന്നാരോപിച്ച് ഷൈനിയുടെ പിതാവ് തോട്ടയ്ക്കാട് പൊങ്ങന്താനം തുണ്ടിയിൽ ജോസഫ് സ്കറിയ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
12 വർഷമായി ഷൈനിയെ ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും കൊലപാതകമാെണന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നും തൂങ്ങിമരണമാണെന്നും കറുകച്ചാൽ പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ജോസഫ് സ്കറിയ പറഞ്ഞു.

