വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsകറുകച്ചാല്: ഒറ്റക്ക് താമസിച്ച വയോധികയെ വീട്ടില്കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കറുകച്ചാല് പൊലീസ് പിടികൂടി. അഞ്ചാനി കോളനിയില് അനി (അനിയന്കുട്ടന്-44) ആണ് പിടിയിലായത്. 22നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊന്നക്കാട് കോളനിയില് ഒറ്റക്ക് കഴിയുന്ന ഇവരുടെ വീട്ടില് രാത്രി ഒമ്പതരയോടെ അനി അതിക്രമിച്ചുകയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന് ശ്രമിക്കുകയായിരുന്നു. ഇവർ ഇയാളെ തള്ളി പുറത്താക്കി വാതിലടച്ചു. വാതില് ചവിട്ടിത്തുറക്കാന് ശ്രമിച്ചെങ്കിലും നടക്കാതെവന്നതോടെ പുറത്തുനിന്ന് വാതിലിെൻറ കുറ്റിയിട്ട് രക്ഷപ്പെട്ടു. ബന്ധുവെത്തി വാതില് തുറന്നാണ് വീട്ടമ്മയെ രക്ഷിച്ചത്. ഒളിവില് കഴിഞ്ഞ ഇയാളെ കങ്ങഴയില്നിന്നാണ് കറുകച്ചാല് പൊലീസ് പിടികൂടിയത്. മുമ്പും പ്രായമുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിന് ഇയാള്ക്കെതിരെ കേസുണ്ട്.
കറുകച്ചാല് സി.ഐ റിച്ചാര്ഡ് വര്ഗീസ്, എസ്.ഐമാരായ എ.ജി. ഷാജന്, കെ.കെ. സുഭാഷ്, സി.പി.ഒമാരായ പ്രദീപ്, സന്തോഷ്, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

