Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKarukachalchevron_rightമകളെ...

മകളെ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

കറുകച്ചാൽ: പതിനേഴുകാരിയായ മകളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ. ആക്രമണത്തിൽ മകളുടെ തലക്ക്​ സാരമായി പരിക്കേൽക്കുകയും കൈവിരൽ മുറിഞ്ഞുതൂങ്ങുകയും ചെയ്തു.

സംഭവത്തിൽ കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘുവിനെ (48) അറസ്​റ്റ്​ ചെയ്തു. പൊലീസ് പറയുന്നത്​: തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.

മകൾ എഴുന്നേൽക്കാൻ താമസിച്ചെന്ന്​ ആരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയശേഷം വഴക്കുണ്ടാക്കുകയും വാക്കത്തികൊണ്ട് തലക്ക്​ വെട്ടുകയുമായിരുന്നു. തലയിൽനിന്ന്​ രക്തം വാർന്നൊഴുകി നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ട് തടയുന്നതിനിടെ മകളുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.

സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdaughtermutilation
Next Story