ഡ്രൈവറുടെ കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsബസ് ഡ്രൈവർ രാഹുലിനെ മർദിച്ചചമ്പക്കരയിലെ ബസ് ഗാരേജിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
കറുകച്ചാൽ: ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തോട്ടയ്ക്കാട് തിയ്യാനിയിൽ സുനീഷ് (42), അമ്പലക്കവല തകിടിപ്പുറം വിഷ്ണു (26) എന്നിവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവടുപ്പ് നടത്തി.
രാഹുലിനെ പ്രതികൾ ആക്രമിച്ച ചമ്പക്കരയിലെ ബസ് ഗാരേജ്, മൃതദേഹം കണ്ടെത്തിയ തൊമ്മച്ചേരി റോഡ് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവുകൾ ശേഖരിച്ചത്.
പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതികളെ തിങ്കളാഴ്ചയാണ് കറുകച്ചാൽ പൊലീസ് വിശദമായ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. ബുധനാഴ്ച ഇവരെ വീണ്ടും പാലായിലേക്ക് കൊണ്ടുപോകും.